ജീപ്പ് ഡ്രൈവര്‍ ബെള്ളൂര്‍ കക്കെബെട്ടുവിലെ കെ. പ്രഭാകരനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. സെപ്തംബര്‍ 15നു മിഞ്ചിപദവില്‍ പ്രഭാകരന്റെ ജീപ്പില്‍ മണല്‍ലോറി ഇടിച്ചിരുന്നു. പോലീസില്‍ അറിയിക്കാനൊരുങ്ങിയപ്പോള്‍ ചെലവാകുന്ന പണം നല്‍കാമെന്ന് ഉറപ്പുനല്‍കി മണല്‍ മാഫിയ ലോറി കടത്തുകയായിരുന്നു. എന്നാല്‍ പിറ്റേന്നു ബെള്ളൂറടുക്കയില്‍ വച്ചു ജീപ്പു തടഞ്ഞു പ്രഭാകരനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. അതേസമയം പരാതി ഒതുക്കിത്തീര്‍ക്കാര്‍ പോലീസിലെ ചിലര്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
കേസില്‍ പ്രതികളായ ഗാഡിഗുഡ്ഡെ ചള്ളന്തടുക്കയിലെ സി. വിജയന്‍ (32), കാറഡുക്ക കാനക്കോടിലെ കെ. ബദ്‌റുദ്ദീന്‍ (30), ആദൂര്‍ മഞ്ഞംപാറയിലെ കെ.എം റഷീദ് (27) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.
Post a Comment
0 Comments