Type Here to Get Search Results !

Bottom Ad

കുണ്ടംകുഴിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം: പോലീസ് അന്വേഷണം തുടങ്ങി


കുണ്ടംകുഴി (www.evisionnews.in): ഷട്ടര്‍ കുത്തിത്തുറന്ന് ജ്വല്ലറിയില്‍ കവര്‍ച്ച. കുണ്ടംകുഴി മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് പരിസരത്തെ സുമംഗലി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കുണ്ടംകുഴിയിലെ അശോകന്‍ നായരുടെ പരാതിയില്‍ ബേഡകം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മോഷണം പോയ മുതലുകള്‍ തിട്ടപ്പെടുത്തി വരികയാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ജ്വല്ലറി പരിശോധിച്ചു. ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷണം പോയത്.


Keywords: Kasaragod-news-kundamkuzi-jewelry-theft

Post a Comment

0 Comments

Top Post Ad

Below Post Ad