ഇന്‍ഡോര്‍: പരമ്പരയിലാദ്യമായി ഫോമിലേക്കുയര്‍ന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മികവില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നാട്ടില്‍ ടെസ്റ്റ് സെഞ്ചുറി നേടിയ കോഹ്‌ലിയുടെ (പുറത്താകാതെ 103) മികവില്‍ ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ അജിങ്ക്യ രഹാനെയാണ് (79) കോഹ്!ലിക്കൊപ്പം ക്രീസില്‍. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും 167 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.ടെസ്റ്റില്‍ കോഹ്‌ലിയുടെ പതിമൂന്നാം സെഞ്ചുറിയാണിത്. 191 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെടെയാണ് കോഹ്!ലി 103 റണ്‍സെടുത്തത്. 2013 ഫെബ്രുവരിയില്‍ ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് നാട്ടില്‍ കോഹ്‌ലി അവസാനമായി സെഞ്ചുറി നേടിയത്. അതിനുശേഷം നാട്ടില്‍ കളിച്ച 17 ഇന്നിങ്‌സുകളിലും കോഹ്‌ലിക്ക് മൂന്നക്കത്തിലേക്കെത്താനായിരുന്നില്ല. 172 പന്തുകള്‍ നേരിട്ട രഹാനെയാകട്ടെ, ഒന്‍പത് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 79 റണ്‍സെടുത്തും പുറത്താകാതെ നില്‍ക്കുന്നു.

Post a Comment
0 Comments