കാസര്‍കോട്.(www.evisionnews.in)ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പരസ്യ വിസര്‍ജ്ജന വിമുക്തമായതിന്റെ പ്രഖ്യാപനം 6ന് (വ്യാഴാഴ്ച്ച) ഉച്ചയ്ക്ക് 12.30 ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിക്കും. ജില്ലയിലെ ആദ്യ ഒ.ഡി.എഫ് പ്രഖ്യാപനം നടത്തിയ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളെ ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍സ് ചേമ്പര്‍ ഓഫ് ചെയര്‍മാനായ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അനുമോദിക്കും. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭകളും തുറസ്സായ സ്ഥാലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താത്ത പ്രദേശങ്ങളായി മാറുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ പൂരിത്തീകരിച്ചതായി ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി വി അബ്ദുള്‍ ജലീല്‍ അറിയിച്ചു.
keywords : kasaragod-odf-declare

Post a Comment
0 Comments