ബദിയടുക്ക.(www.evisionnews.in)സ്വാശ്രയ വിഷയത്തില്‍ സമരം ചെയ്ത യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രാകശ് ബാബു അടക്കുള്ള നേതാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാരോപിച്ച് യുവമോര്‍ച്ച കാസര്‍കോടിലെ മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദിയടുക്കയില്‍ നടത്തിയ പ്രകടനത്തിന് ശേഷം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.യുവമോര്‍ച്ച നേതാക്കളായ പി.ആര്‍ സുനില്‍, ധനഞ്ജയന്‍ മധൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഹരീഷ് നാരമ്പാടി, നാരായണഭട്ട്. ബാലകൃഷ്ണ ഷെട്ടി, ഹരീഷ് ഗോസാഡ, അവിനാശ് റൈ എന്നിവര്‍ സംബന്ധിച്ചു.
keywords : soshraya-leaders-police-attack-baiaydka

Post a Comment
0 Comments