Type Here to Get Search Results !

Bottom Ad

മഹല്ല് തലങ്ങളില്‍ ജാഗ്രത സദസ്സുകള്‍ ഉണ്ടാകണം - റഊഫ് ബായിക്കര


കാസര്‍കോട്.(www.evisionenws.in)വിവാഹ ആഘോഷങ്ങളില്‍ നടക്കുന്ന പേക്കൂത്തുകള്‍ക്കെതിരെ മഹല്ല് തലങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ വേണ്ടി ജാഗ്രത സദസ്സകള്‍ രൂപികരിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ മുന്നോട്ട് വരണമെന്ന് എസ് വൈ എസ് ഉദുമ മണ്ഡലം സെക്രട്ടറി റഊഫ് ബായിക്കര അഭിപ്രായപ്പെട്ടു. ഇവിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിലൂടെ ഒരു പരിധി വരെ അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും. ഈ കമ്മിറ്റികളുടെ മേല്‍ നോട്ടം ജമാഅത്ത് കമ്മിറ്റികളുടെ നിയന്ത്രണത്തിലായിരിക്കണം.വരനെ റാഗിംങ് ചെയ്യലും, വധു വരന്‍മാരുടെ വീടുകളില്‍ അവരുടെ അഭിമാനം നഷ്ടപെടുത്തുന്ന രീതികളില്‍ അനാവശ്യമായി ഇടപെടുന്നതും അനിസ്ലാമികമാണ്. നമ്മുടെ നാടുകളില്‍ മത പ്രഭാഷണങ്ങളും മറ്റും ധാരാളം നടക്കുന്നു. പക്ഷെ വിവാഹ ആഘോഷങ്ങളിലെ അനാചരങ്ങള്‍ മാത്രം കുറയുന്നില്ല.ചില മഹല്ല് കമ്മിറ്റികള്‍ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അവിടങ്ങളില്‍ ഇതിന് കുറവ് വന്നിട്ടുമുണ്ട്.മുഴുവന്‍ മഹല്ലുകളിലും ഇത്തരം ബോധവല്‍കരണം ഉണ്ടാകണം. ഇത് അനുസരിക്കാത്തവര്‍ക്കെതിരെ ജമാഅത്ത് കമ്മിറ്റികള്‍ നടപടി സ്വീകരിക്കണമെന്നും റഊഫ് ബായിക്കര ആവശ്യപ്പെട്ടു.

keywords : kasragod-marriage-mahal-sadass-issue-rouf-bayikara-debt

Post a Comment

0 Comments

Top Post Ad

Below Post Ad