കുമ്പള :(www.evisionnews.in) സ്വാശ്രയ മാനേജ് മെന്റ് സര്‍ക്കാര്‍ കൂട്ടുകെട്ട് കൊള്ളക്കെതിരെ യൂ ഡി വൈ എഫ് നേതാക്കള്‍ നടത്തിയ സമരത്തെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യു ഡി വൈ എഫ് യുടെ നേതൃത്വത്തില്‍ കുമ്പള ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി .പാവങ്ങളുടെയും സ്വാശ്രയ സമര രക്തസാക്ഷികളുടെയും പേരു പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളുടെ ആത്മാവിനോട് പോലും വഞ്ചന കാണിച്ചിരിക്കുന്നുവെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി .
പ്രകടനത്തിന് യുസുഫ് ഉളുവാര്‍, നാസര്‍ മൊഗ്രാല്‍ ,എ.കെ.ആരിഫ്, അസീസ് കളത്തൂര്‍ ലക്ഷമണ് പ്രഭു, പുണ്ടാരികാ ക്ഷ , കെ.കെ.അഷ്റഫ്, മുഹമ്മദ് അബ്‌കോ, റിയാസ് മൊഗ്രാല്‍ ,സമീര്‍ കുമ്പള ,കെ.വി.യൂസഫ് ,അഷ്റഫ് കൊടിയമ്മ, ടി.എ.കുഞ്ഞി അഹ്മ്മദ് ,അബ്ബാസ് കൊടിയമ്മ ,രമേശ് ഗാന്ധി നഗര്‍ ,ശരീഫ് ഗല്ലി ,ഐ.മുഹമ്മദ് റഫീഖ് ,ഇര്‍ഷാദ് മൊഗ്രാല്‍ , ശിഹാബ് പേരാല്‍ ,സി.എച്ച്. ഖാദര്‍ ,മുനീര്‍ സി.എച്ച് ,ജംഷീര്‍ ,സിദ്ദീഖ് കളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
keywords : strike-udyf-police-kumbala

Post a Comment
0 Comments