കാസര്‍കോട് (www.evisionnews.in): കേന്ദ്ര -സംസ്ഥാന സര്‍ക്കാറിന്റെ ദളിത് പീഡനത്തിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കൂട്ടധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി സി.ടി അഹമ്മദലി, ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍, എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ബഷീര്‍ വെള്ളിക്കോത്ത്, കല്ലട്ര മാഹിന്‍ ഹാജി, അബ്ദുല്ല മുഗു, യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍ സംസാരിച്ചു.

Post a Comment
0 Comments