Type Here to Get Search Results !

Bottom Ad

സ്ത്രീധന പീഡനം: ഭര്‍ത്താവിനും ബന്ധുക്കളുമടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.in): കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവും ബന്ധുക്കളുമടക്കം അഞ്ചു പേര്‍ക്കെതിരെ കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. മൊഗ്രാല്‍ രിഫാഇ മന്‍സിലിലെ മൂസക്കുഞ്ഞിയുടെ മകള്‍ ഖദീജത്തുല്‍ ബുഷ്റ (22)യുടെ പരാതിയില്‍ ഭര്‍ത്താവ് ഫൈസല്‍(31), പിതാവ് അബ്ബാസ്(64), മാതാവ് സൈനബ (55), ബന്ധുക്കളായ അബ്ദുല്‍ സാവാസ്, താഹിറ(37) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് സി.ജെ.എം കോടതി കേസെടുക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചത്.

ജനുവരി 24നാണ് ഖദീജത്തുല്‍ ബുഷ്റയെ ഫൈസല്‍ വിവാഹം ചെയ്തത്. വിവാഹവേളയില്‍ ഖദീജത്തുല്‍ ബുഷ്റയുടെ വീട്ടുകാര്‍ ഫൈസലിന് സ്വര്‍ണവും പണവും സ്ത്രീധനമായി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബുഷ്റ കോടതിയെ സമീപിച്ചത്. 

Post a Comment

0 Comments

Top Post Ad

Below Post Ad