കോഴിക്കോട് (www.evisionnews.in) : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരള ഘടകം അന്‍സാര്‍ ഉള്‍ ഖലീഫ എന്ന പേരിലാണു പ്രവര്‍ത്തിച്ചിരുന്നതെന്നു ദേശീയ അന്വേഷണ ഏജന്‍സി. കണ്ണൂര്‍ കനകമലയില്‍ ഞായറാഴ്ച പിടിയിലായവരാണു കേരളത്തിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നതെന്നും കണ്ടെത്തി.
കൊച്ചിയിലെ യോഗത്തില്‍ ഭീകരാക്രമണത്തിനു സംഘം പദ്ധതിയിട്ടിരുന്നതായും എന്‍ഐഎയ്ക്കു തെളിവു ലഭിച്ചു. സംഘടനയില്‍ പെട്ടവര്‍ നടത്തിയ ചര്‍ച്ചകള്‍ മതേതരത്വത്തിനും രാജ്യത്തിനും വിരുദ്ധമായിരുന്നെന്നും ഇതിനെ സാധൂകരിക്കുന്ന ടെലിഗ്രാം ചാറ്റുകള്‍ കണ്ടെത്തിയതായും എന്‍ഐഎ വ്യക്തമാക്കി.
അതിനിടെ തിങ്കളാഴ്ച ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കുറ്റ്യാടി സ്വദേശിയായ യുവാവിനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) കസ്റ്റഡിയിലെടുത്തു. ഊരത്ത് നെല്ലോളിക്കണ്ടി റംഷാദാ(24)ണു പിടിയിലായത്. ഊരത്തെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കുറ്റ്യാടിയിലെ പള്ളിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ുകയയാണ് റംഷാദ്. എന്‍.ഐ.എ. ഡിവൈ.എസ്.പി: എ.പി ഷൗക്കത്തലി, മലപ്പുറം എസ്.പി. ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവരുടെ നേതൃത്വത്തിലുള്ള എന്‍.ഐ.എപോലീസ് സംയുക്ത സംഘമാണു കസ്റ്റഡിയിലെടുത്തത്.
അന്‍സാര്‍ ഉള്‍ ഖലീഫ സംഘത്തില്‍ പന്ത്രണ്ടു മലയാളികളാണുള്ളത്. ആറു പേര്‍ മലയാളികളാണ്. ഇവരുമായി ബന്ധപ്പെട്ടവരാണ് ഇന്നലെ പാനൂര്‍ കനകമലയില്‍നിന്നും കോയമ്പത്തൂരില്‍നിന്നും തിരുനെല്‍വേലിയില്‍നിന്നും പിടിയിലായത്. ഇന്ത്യന്‍ സൈന്യത്തിനെതിരായ സന്ദേശങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
പാനൂരിലെ കനകമലയില്‍നിന്നു അഞ്ചു പേരെയും തമിഴ്‌നാട്ടില്‍നിന്നു രണ്ടുപേരെയും പിടികൂടിയത്. തിരുനെല്‍വേലിയില്‍നിന്നു തൊടുപുഴ സ്വദേശിയായ സുബ്ഹാനിയെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെ കൊച്ചിയില്‍ എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്. നേരത്തെ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രീന് വധഭീഷണി ഉയര്‍ത്തിയതും അന്‍സാറുല്‍ ഖലീഫയായിരുന്നു.
Keywords:
Post a Comment
0 Comments