Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വകലാശാല പെരിയ ക്യാമ്പസില്‍ ഹോസ്റ്റലുകള്‍ ഉദ്ഘാടനം ചെയ്തു


കാസര്‍കോട്.(www.evisionnews.in)കേരളകേന്ദ്ര സര്‍വ്വകലാശാലയുടെ പെരിയ തേജസ്വിനിഹില്‍സില്‍ പണിത ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പെരിയാറും പെണ്‍കുട്ടികളുടേയും ഹോസ്റ്റല്‍ നിളയും കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ മഹേന്ദ്രനാഥ് പാണ്‌ഡെ ന്യൂഡല്‍ഹിയില്‍ നിന്നും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍വകലാശാല സമത്വവും ഗുണമേന്മയുമുള്ള ആധൂനിക ഉന്നതവിദ്യാഭ്യാസം ഉറപ്പ് നല്‍കുന്ന സരസ്വതീ ക്ഷേത്രമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ക്യാമ്പസുകളിലെ എല്ലാ വകുപ്പുകളും ഒരുവര്‍ഷത്തിനകം പെരിയ ക്യാമ്പസിലേക്ക് മാറ്റുമെന്നും പിന്നോക്ക-ദളിത് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ഹോസ്റ്റല്‍ ഉടന്‍ പണിയുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍വ്വകലാശാലാ വൈസ്ചാന്‍സിലര്‍ ഡോ ജി ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍വകലാശാലയുടെ മെഡിക്കല്‍ കോളേജ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ചടങ്ങില്‍ ഭദ്രദീപം കൊളുത്തി സംസാരിച്ച റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. 

കേരളകേന്ദ്ര സര്‍വ്വകലാശാലയുടെ തിരുവല്ല, തിരുവനന്തപുരം ക്യാമ്പസുകളില്‍ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളും അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാലാ മഗസിന്‍ അദ്ദേഹം പ്രകാശനം ചെയ്തു. കേന്ദ്ര സര്‍വകലാശാലയുടെ മെഡിക്കല്‍ കോളേജ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കുമെന്ന് പി കരുണാകരന്‍ എം പി പറഞ്ഞു. ഹോസ്റ്റലിനോടനുബന്ധിച്ച് സുരക്ഷിത കുടിവെള്ളവും വൈദ്യ സഹായവും ലഭ്യമാക്കണമെന്നും ഭൂമി വിട്ട് നല്‍കിയ കുടുംബങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍, ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ കെ ജയപ്രസാദ്, എന്നിവര്‍ സംസാരിച്ചു.രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രോഫ. കെ പി സുരേഷ് സ്വാഗതവും പരീക്ഷാ കണ്‍ട്രോളര്‍ വി ശശിധരന്‍ നന്ദിയും പറഞ്ഞു.

keywords : central-university-periya

Post a Comment

0 Comments

Top Post Ad

Below Post Ad