കുണ്ടംകുഴി:(www.evisionnews.in) കുണ്ടംകുഴി ടൗണിലെ സുമംഗലി ജ്വല്ലറി കൊള്ളയടിച്ച സംഭവം ബേഡകം മലയോര മേഘലയെ നടുക്കി. ഇതേ തുടര്‍ന്ന് ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്‍കരുതല്‍ ഏര്‍പ്പെടുത്താന്‍ പോലീസ് നിര്‍ദേശം നല്‍കും. അര കിലോ സ്വര്‍ണവും നാല് കിലോ വെള്ളിയും പതിനായിരത്തിലധികം രൂപയുമാണ് ജ്വല്ലറിയില്‍നിന്ന് നഷ്ടമായത്.
ജ്വല്ലറിയെക്കുറിച്ചും ടൗണിനെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് കൊള്ളക്കാര്‍. ജ്വല്ലറിയില്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിക്കാത്തത് മോഷ്ടാക്കള്‍ക്ക് അനുഗ്രഹമായി. റോഡില്‍ സ്ഥാപിച്ച ക്യാമറയില്‍ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടില്ല. മെയിന്‍ റോഡ് ഒഴിവാക്കിയാണ് സംഘമെത്തിയതെന്ന് കരുതുന്നു.
മോഷണത്തില്‍ ഏറെ പ്രാഗത്ഭ്യമുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയം. ഷട്ടര്‍ തുറന്നതും മോഷണം കഴിഞ്ഞ് അടച്ചിട്ടതും ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. വളരെ വിദഗ്ധമായാണ് സംഘം പൂട്ടുപൊളിച്ച് അടത്തുകടന്നത്. ഉള്ളിലെ തറക്കടിയിലുള്ള ലോക്കറും തകര്‍ത്തിട്ടുണ്ട്. കുണ്ടംകുഴി ജുമാ മസ്ജിദിനടുത്തുള്ള സി ടി കോംപ്‌ളക്‌സിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. രണ്ടുനിലയുള്ള കെട്ടിത്തിന്റെ താഴത്തെ നിലയിലാണ് ജ്വല്ലറി. ഇതിനുപുറത്തുള്ള വൈദ്യുതി മെയിന്‍ സ്വിച്ചില്‍നിന്നും ബന്ധിപ്പിച്ച കട്ടര്‍ ഉപയോഗിച്ചാണ് പൂട്ട് തകര്‍ത്തതെന്ന് സംശയിക്കുന്നു. മെയിന്‍ സ്വിച്ചിനടുത്ത് വയര്‍ വലിച്ച പാടുണ്ട്. ഇവിടെനിന്നും വിരലടയാളവും പൊലീസ് ശേഖരിച്ചു.
നഷ്ടപ്പെട്ട സ്വര്‍ണത്തിന് 14.5 ലക്ഷം രൂപയും വെള്ളിക്ക് 1.8 ലക്ഷവും വിലമതിക്കും. മാല, നെക്‌ളേസ്, വള, മോതിരം എന്നിവയാണ് സ്വര്‍ണത്തിലധികവും. കഴിഞ്ഞ 16 വര്‍ഷമായി കുണ്ടംകുഴി ടൌണില്‍ സ്വര്‍ണവ്യാപാരം നടത്തുന്ന കെ അശോകന്‍ നായരുടേതാണ് ജ്വല്ലറി. ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ജില്ലാ ഭാരവാഹികൂടിയാണ് ഇദ്ദേഹം. കുറ്റിക്കോലിലും ബന്തടുക്കയിലും ജ്വല്ലറിയുണ്ട്.
ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ്, ഡിവൈഎസ്പി എം വി സുകുമാരന്‍, ആദൂര്‍ സിഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു

Post a Comment
0 Comments