Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ പുതിയ വൈദ്യുതി ലൈന്‍ ; ഇനി ടൗണില്‍ വൈദ്യുതി മുടങ്ങില്ല

ബദിയടുക്ക:(www.evisionnews.in)ബദിയടുക്ക ടൗണില്‍ വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനു പുതിയ ലൈന്‍ സ്ഥാപിക്കുന്നു. ഇതോടെ ടൗണിനു പുറത്ത് പ്രസരണത്തില്‍ തകരാര്‍ സംഭവിച്ചാല്‍ ടൗണില്‍ വൈദ്യുതി മുടങ്ങുന്നത് ഇല്ലാതാകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്ക്, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ പകല്‍നേര ജോലികള്‍ മുടങ്ങുന്നതും ഒഴിവാകും. 


ഇപ്പോള്‍ നീര്‍ച്ചാല്‍, ശങ്കരമൂല, ചൌക്കാര്‍ എന്നിവിടങ്ങളിലേക്കും ഒരേ ലൈനാണുള്ളത്. ഈ പ്രദേശങ്ങളില്‍ ലൈനില്‍ തകരാറുണ്ടായാല്‍ ടൗണിലും വൈദ്യുതി പോകും. ഇതൊഴിവാക്കാനണ് സബ് സ്റ്റേഷനില്‍ നിന്നും നേരിട്ട് ടൗണില്‍ മാത്രമുള്ള അപ്പര്‍ ബസാര്‍, പൈക്ക കോംപ്ലക്‌സ്, ടൗണ്‍, കാംപ്‌കൊ, പെട്രോള്‍ പമ്പ് എന്നിവയുടെ സമീപത്തു സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോമറുകളിലേക്ക് ലൈന്‍ വലിക്കുന്നത്. ഇതിന് എ പോള്‍ തൂണ്‍ ഇറക്കിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് ഇതിനു പദ്ധതി തയാറാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad