Type Here to Get Search Results !

Bottom Ad

ബന്തടുക്കയിൽ നിന്ന് യുവതിയെയും മക്കളെയും കൂട്ടി മുങ്ങിയ യുവാവിനെ കണ്ടെത്താനായില്ല


ബന്തടുക്ക (www.evisionnews.in): 38 കാരിയെയും രണ്ടുമക്കളെയും കൂട്ടി നാടുവിട്ട പതിനെട്ടുകാരനെ കണ്ടെത്താന്‍ പൊലീസ്‌ തെരച്ചില്‍ തുടങ്ങി. പോകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ഇവരെ കുറിച്ചു അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു ബേഡകം പോലീസ് പറഞ്ഞു.


ബന്തടുക്ക, മാരിപടുപ്പിലെ കെ.ബീനയുടെ മകന്‍ പ്രമോദി (18)നെയാണ്‌ ഈ മാസം 24മുതല്‍ കാണാതായത്‌. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രമോദുമായി നേരത്തെ ബന്ധം ഉണ്ടായിരുന്ന വിധവയെയും രണ്ടുമക്കളെയും കാണാതായതായും കണ്ടെത്തി. തുടര്‍ന്നാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. യുവതിയുമായുള്ള പ്രമോദിന്റെ ബന്ധത്തെ വീട്ടുകാര്‍ ചോദ്യം ചെയ്‌തിരുന്നു. ഇതു സംബന്ധിച്ച്‌ യുവതിയെ താക്കീതു ചെയ്യുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇരുവരെയും കാണാതായത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad