കുവൈറ്റ് സിറ്റി (www.evisionnews.in): കുവൈറ്റിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഇ എ (കാസർകോട് എക്സ്പാറ്റ്‌സ് അസോസിയേഷന്‍) കുവൈറ്റ് കാസറഗോഡ് ഉത്സവ് 2016 ഓണം-ഈദ് ആഘോഷം ഒക്ടോബര് 28-ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും വിശിഷ്ടാതിഥിയും മൈലാഞ്ചി സീസൺ 2 ജേതാവുമായ നവാസ് കാസർകോട് എത്തിച്ചേർന്നതായും ഭാരവാഹികൾ അറിയിച്ചു.
രാവിലെ 10 മണിക്ക് പൂക്കള മത്സരത്തോട് കൂടി പരിപാടികൾ ആരംഭിക്കും, തുടർന്ന് പായസ മത്സരം, കുട്ടികള്‍ക്കായുള്ള മാവേലി മത്സരം, ക്വിസ് മത്സരങ്ങളും അരങ്ങേറും.
വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം 3 മണിക്ക് കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും പ്രശസ്ത ഗായകൻ നവാസ് കാസർകോടും കുവൈറ്റിലെ ഗായകരും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത വിരുന്നും , മിമിക്രി , ഒപ്പന , കോൽക്കളി, നാടകം ,ഭാരതനാട്യം , ഡാൻസ് എന്നീ കലാപരിപാടികളും അവതരിപ്പിക്കും.

Post a Comment
0 Comments