മുള്ളേരിയ (www.evisionnews.in): ദേലംപാടി വെള്ളക്കയം കോളനി പരിസരത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ 100 ലിറ്റര്‍ വാഷ് പിടിച്ചു. നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ബദിയടുക്ക എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. രണ്ട് ബാരലുകളിലാക്കി മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു വാഷ്. പ്രതികളെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും എക്‌സൈസ് പറഞ്ഞു.

Post a Comment
0 Comments