ബദിയടുക്ക (www.evisionnews.in): വീട്ടില്‍ അതിക്രമിച്ചു കയറി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി. ബദിയടുക്ക ബിര്‍മ്മിനടുക്കയിലെ ബി.എ മുഹമ്മദ് (58), ഭാര്യ സുബൈദ(46) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും ചെങ്കള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ബിര്‍മ്മിനടുക്കയിലെ ഉസ്മാന്‍ (32), ബന്ധു നെല്ലിക്കട്ടയിലെ മുനീര്‍ (36) എന്നിവര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ വീട്ടുപറമ്പിലെ തൊഴുത്തിന് സമീപം രണ്ടു പേര്‍ നില്‍ക്കുന്നത് കണ്ട് മുഹമ്മദ് ടോര്‍ച്ചടിച്ച് നോക്കിയിരുന്നു. ആളെ മനസിലായതോടെ പിറ്റേന്ന് രാവിലെ ഫോണില്‍ വിളിച്ച് ചോദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. മുനീറിനെതിരെ പശുമോഷണത്തിന് കുമ്പള പോലീസില്‍ കേസുണ്ട്. വീടുകയറി അക്രമിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
Keywords: Badiaduka-attack-news
Post a Comment
0 Comments