Type Here to Get Search Results !

Bottom Ad

മുസ്‌ലിം പള്ളിയില്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച വിഎച്ച്പി നേതാവ് പിടിയില്‍; പള്ളിയില്‍ കയറിയത് പര്‍ദ ധരിച്ച്


അലഹബാദ് (www.evisionnews.in): മുസ്‌ലിം സ്ത്രീകളുടെ ഇടയില്‍ ബുര്ഖ് ധരിച്ച് കറങ്ങിയ വിഎച്ച്പി നേതാവിനെ നാട്ടുകാര്‍ പിടികൂടി. ശനിയാഴ്ച രാത്രിയോടെ ബുര്ഖാട വേഷധാരിയായി എത്തിയ
വിഎച്ച്പി ജില്ലാ സെക്രട്ടറി അഭിഷേക് യാദവിനെ മണി ഒമാര്പു ര്‍ ഗ്രാമത്തിലെ മുഹറം മജ്‌ലിസില്‍ വെച്ചാണ് പിഡനശ്രമത്തിന് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്.ബിജെപി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിപ്രാ യാദവിന്റെ ഭര്ത്താജവായ വിഎച്ച്പി ജില്ലാ സെക്രട്ടറി അഭിഷേക് യാദവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഭിഷേക് യാദവിനൊപ്പം ബുര്ഖാ ധരിച്ച് മറ്റൊരു യുവാവും സംഭവത്തില്‍ ഉള്‌പ്പെ ട്ടിരുന്നെങ്കിലും ഓടി രക്ഷപെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബുര്ഖി ധരിച്ച രണ്ട് സ്ത്രീകള്‍ അസ്വഭാവിക നീക്കങ്ങള്‍ നടത്തിയതില്‍ മറ്റ് സ്ത്രീകള്ക്ക് സംശയം തോന്നി. തുടര്ന്ന് സ്ത്രീകള്‍ ഇരുവരുടെയും തട്ടം ഉയര്ത്തിന നോക്കിയപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. സ്ത്രീകളുടെ ഇടയില്‍ പുരുഷന്മാടര്‍ വേഷം മാറി എത്തിയെന്നറിഞ്ഞതിനെ തുടര്ന്ന് നാട്ടുകാര്‍ എത്തി നേതാവിനെ പെരുമാറുകയായിരുന്നു.സ്ത്രീകളുടെ ഇടയിലേക്ക് ബോധപൂര്വ്വം വന്നതാണെന്ന് അഭിഷേക് യാദവ് സമ്മതിച്ചിട്ടുണ്ട്.


keywords: alahabad-news-pardha-wear-vhp-leader-held-mosque
Tags

Post a Comment

0 Comments

Top Post Ad

Below Post Ad