Type Here to Get Search Results !

Bottom Ad

കുടിവെള്ളമെന്നു കരുതി ആസിഡ് കുടിച്ച യുവാവിന് പൊള്ളലേറ്റു

കാഞ്ഞങ്ങാട് (www.evisionnews.in): കുടിവെള്ളമെന്നു കരുതി ആസിഡ് കുടിച്ച യുവാവിനെ വായില്‍ പൊള്ളലേറ്റ് ആ
ശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടയംചാല്‍ ആലടുക്കത്തെ എ. ബാലനാ (46)ണു പൊള്ളലേറ്റത്. ബിരിക്കുളം പാമ്പങ്ങാനത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കഴിഞ്ഞ ദിവസം കാടു വൃത്തിയാക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. 

ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയ ബാലനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ പരിയാരത്തേക്ക് മാറ്റി. കുപ്പിയില്‍ ആരോ ആസിഡ് ഒഴിച്ചുവച്ചുവെന്നാണ് സംശയം. വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം തുടങ്ങി.


Keywords: Kasargod-news-acid-drink-burned-mouth

Post a Comment

0 Comments

Top Post Ad

Below Post Ad