Type Here to Get Search Results !

Bottom Ad

പെരിയയില്‍ കാറും ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്ക്


പെരിയ (www.evisionnews.in): ദേശീയപാതയില്‍ കാറും ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റു. കാര്‍ യാത്രക്കാരും ടൊയോട്ട ഡീലര്‍ കമ്പനിയിലെ ജീവനക്കാരുമായ പയ്യന്നൂര്‍ ഏഴിമലയിലെ രതീഷ് (35), പയ്യന്നൂരിലെ റോഷന്‍ (35), പെരിയ കാഞ്ഞിരടുക്കത്തെ ഐവിന്‍ (22), പയ്യന്നൂരിലെ ഷാരുണ്‍ (22), കണ്ണൂരിലെ ജിതിന്‍ (22), പിക്കപ് വാന്‍ ഡ്രൈവര്‍ കളനാടിലെ ഹനീഫ (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരമണിയോടെ പെരിയ ടൗണിന് സമീപമാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാര്‍ പിക്കപ് വാനിലിടിച്ച് കുഴിയിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിറകെ ലോറിയും കാറിനു സമീപത്തെ കുഴിയിലേക്ക് വീണു.


Keywords: Kasaragod-news-accident-national-highway-periya


Post a Comment

0 Comments

Top Post Ad

Below Post Ad