Type Here to Get Search Results !

Bottom Ad

കളനാട് റെയില്‍ പാളത്തില്‍ വിള്ളല്‍: പാളത്തിന്റെ ഒരു ഭാഗം തെറിച്ചനിലയില്‍

കളനാട് (www.evisionnews.in): റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. കളനാടിനു സമീപമാണ് പാളത്തില്‍ വലിയ വിള്ളല്‍ കണ്ടെത്തിയത്. പാളത്തില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നു തെറിച്ചു പോയ നിലയിലായിരുന്നു. രാവിലെ മാവേലി എക്‌സ്പ്രസ് മംഗളൂരുവിലേക്ക് കടന്നു പോകുന്നതിനു തൊട്ടുമുമ്പായിരുന്നു വിള്ളല്‍ കണ്ടത്. റെയില്‍ പാളം എഞ്ചിനിയറിംഗ വിഭാഗം എത്തി പരിശോധന നടത്തി വിള്ളല്‍ നീക്കി. അട്ടിമറി സാധ്യത പോലീസും റെയില്‍വേയും അന്വേഷിക്കുന്നു. 

പാളത്തില്‍ അറ്റകുറ്റ പണികള്‍ നടത്തേണ്ടി വന്നതിനാല്‍ 15 മിനിട്ട് വൈകിയാണ് മാവേലി യാത്ര തുടര്‍ന്നത്. തെക്കന്‍ കേരളത്തില്‍ അടുത്തിടെ പാളങ്ങളിലെ വിള്ളലുകള്‍ മൂലം രണ്ട് ട്രെയിന്‍ അപകടങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍ കളനാട്ടെ വിള്ളലും അധികൃതര്‍ ഗൗരവമായെടുത്തിട്ടുണ്ട്.

Kewords: Kasaragod-news-railway-line-broken-

Post a Comment

0 Comments

Top Post Ad

Below Post Ad