Type Here to Get Search Results !

Bottom Ad

അണ്ടർ 23 കേരള ടീം മുഹമ്മദ് അസറുദ്ദീൻ വൈസ്‌ക്യാപ്റ്റൻ



നാഗ്പൂരിൽ വെച്ച് നടക്കുന്ന സി.കെ.നായിഡു ട്രോഫിക്ക് വേണ്ടിയുള്ള ദേശീയ മത്സരങ്ങൾക്കുള്ള അണ്ടർ 23 കേരള ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി കാസറഗോഡ് ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനെ കേരള ക്രിക്കറ്റ് അസോസിയേഷൻ തെരെഞ്ഞെടുത്തു. കേരള  രഞ്ജി ടീം സാധ്യത പട്ടികയിലും അസറുദ്ദീൻ അംഗമാണ്.
ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ  അഭിനന്ദിച്ചു.
 ആര്‍.എസ്. രഞ്ജിത്, അതുല്‍ ഡയമണ്ട് സൗരി, വിഷ്ണു എന്‍. ബാബു, സല്‍മാന്‍ നിസാര്‍, സാലി വിശ്വനാഥ്,  കെ.സി. അക്ഷയ്, അബ്ദുല്‍ സഫര്‍, മിഥുന്‍, വിഷ്ണുരാജ്, ആനന്ദ് ജോസഫ്, ആഷിഷ് മാത്യു, ഷിനാസ് ഹാഷിം, വി.ജെ. ആല്‍ബിന്‍ എന്നിവരാണ് ടീമംഗങ്ങള്‍. എഡ്വിന്‍ ജോസഫാണ് ടീം മാനേജര്‍. ഹെഡ് കോച്ച്: ശ്രീകുമാര്‍ നായര്‍, കോച്ച്: ജെ. ജിത്ത്.
ഒക്ടോബര്‍ 10ന് ആംതറില്‍ ഹിമാചല്‍ പ്രദേശിനെതിരെയാണ് പുതിയ ടീമിന്‍െറ അരങ്ങേറ്റം. ഒക്ടോബര്‍ 17ന് മധ്യപ്രദേശിനെ ഗ്വാളിയോറില്‍ നേരിടും. ഒക്ടോബര്‍ 31ന് മഹാരാഷ്ട്രയെയും നവംബര്‍ ഏഴിന് വിദര്‍ഭയെയും തിരുവനന്തപുരത്ത് നേരിടും.

Post a Comment

0 Comments

Top Post Ad

Below Post Ad