Type Here to Get Search Results !

Bottom Ad

സിപിഎം പ്രവർത്തകന്റെ കൊലപാതകം ; കണ്ണൂർ കൂത്തുപറമ്പിൽ സിപിഎം – ആർഎസ്എസ് സംഘർഷം തുടരുന്നു

കണ്ണൂർ:(www.evisionnews.in) സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ കൊലപാതകത്തെ തുടർന്നു കണ്ണൂർ കൂത്തുപറമ്പിൽ സിപിഎം – ആർഎസ്എസ് സംഘർഷം തുടരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്തു കൂത്തുപറമ്പിൽ മൂന്നു ദിവസത്തേക്കു നിരോധനാജഞ പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് ആറു മുതൽ 14നു വൈകിട്ട് ആറുവരെയാണു നിരോധനാജ്ഞ. ആയുധങ്ങൾ, കല്ലുകൾ, നശീകരണ വസ്തുക്കൾ, അക്രമത്തിന് ഉപയോഗിക്കാൻ കഴിയുന്ന മറ്റു വസ്തുക്കൾ എന്നിവ കൊണ്ടു പോകുന്നതും സൂക്ഷിക്കുന്നതും  ശേഖരിക്കുന്നതും വിലക്കിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി കെ.സഞ്ജയ് കുമാർ ഗുരുഡിൻ അറിയിച്ചു. 

പടുവിലായി ലോക്കൽ കമ്മിറ്റി അംഗം കെ.മോഹനന്‍ ആണ് കൊല്ലപ്പെട്ടത്. പാതിരിയാട് കള്ളുഷാപ്പില്‍ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. കള്ളുഷാപ്പ് തൊഴിലാളിയായിരുന്നു മോഹനൻ. വാനില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്നു കണ്ണൂർ ജില്ലയിൽ ഹർത്താൽ നടത്തിയിരുന്നു.

keywords-kannurkoothparamba-cpmrssissue

Post a Comment

0 Comments

Top Post Ad

Below Post Ad