കാസര്‍കോട്.(www.evisionnews.in)സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ബേഡഡുക്ക ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമബോര്‍ഡുമായി സഹകരിച്ച് നടത്തിയ യുവസംരംഭകത്വ ശില്പശാല പുതിയ തൊഴില്‍ അവസരങ്ങള്‍ തേടുന്നവര്‍ക്ക് വഴി കാട്ടിയായി മാറി. സാമൂഹിക പ്രതിബദ്ധതയോടെ അവനവന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയ്യാറുളളവര്‍ക്ക് മികച്ച സംരംഭകരാകാന്‍ സാധിക്കുമെന്ന് ശില്പശാലയില്‍ വിഷയം അവതരിപ്പിച്ച വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. പുതിയ ആശയവും ഇച്ഛാശക്തിയും ആത്മവിശ്വാസവും ഉളളവര്‍ക്ക് അനുയോജ്യമായ പരിശീലനത്തിലൂടെ വിജയം നേടാം. പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുകയും ലാഭവും നഷ്ടവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി കണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും സംരംഭങ്ങളില്‍ വിജയിക്കാനാകും.
ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പെര്‍ളടുക്കം ടാഷ്‌കോ കോമ്പൗണ്ടില്‍ നടത്തിയ ശില്പശാല എ ഡി എം കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം നാരായണന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രമണി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം ശാന്തകുമാരി, എ മാധവന്‍, എം സുകുമാരന്‍, പഞ്ചായത്ത് അംഗങ്ങളായ വി ദിവാകരന്‍, പഞ്ചായത്ത് സെക്രട്ടറി എം കെ സവിത എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ നന്ദിയും പറഞ്ഞു.
എങ്ങനെ നല്ല സംരംഭകനാകാം എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി രാജേന്ദ്രന്‍, അഹമ്മദാബാദ് ഇ ഡി ഐ പ്രൊജക്ട് ഓഫീസര്‍ രാജന്‍ ടി നായര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പഞ്ചായത്തംഗങ്ങളായ എം ബാലന്‍, സി കുഞ്ഞിക്കണ്ണന്‍, എം ധന്യ, കൃപജ്യോതി, കെ കൃഷ്ണന്‍, കൃഷ്ണവേണി, എം വി നഫീസ, ഇ രജനി, പി ആര്‍ ഡി അസി എഡിറ്റര്‍ എം മധുസൂദനന്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് എം അനന്തന്‍, ടാഷ്‌കോ മാനേജിംഗ് പാര്‍ട്ട്ണര്‍ എ എം അബ്ദുള്‍ ഖാദര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ലോഹിതാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.
keywords : kasragod-shilpashala

Post a Comment
0 Comments