Type Here to Get Search Results !

Bottom Ad

കര്‍ണ്ണാടക ജാനപദ അക്കാദമി അവാര്‍ഡ് കേളു മാസ്റ്റര്‍ക്ക്


കാസര്‍കോട്.(www.evisionnews.in)കേളു മാസ്റ്റര്‍ അഗല്‍പാടി രചിച്ച കേരള തെയ്യം എന്ന പുസ്തകം കര്‍ണ്ണാടക ഗവണ്‍മെന്റിന്റെ ജാനപദ അക്കാദമി പുസ്തക പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. കന്നഡ സാംസ്‌കാരിക വകുപ്പ് കോളാര്‍ ജില്ലയില്‍ വെച്ച് നടത്തുന്ന കര്‍ണ്ണാടക ജാനപദ അക്കാദമി വാര്‍ഷിക പ്രശസ്തി പത്ര വിതരണ ചടങ്ങില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അവാര്‍ഡ് നല്‍കും.
കേരളത്തിന്റെ ആചാര കലയായ ഭഗവതി തെയ്യം, വൈഷ്ണവാംശ, ശൈവാംശ തെയ്യങ്ങള്‍, മുസ്ലീം തെയ്യം, സ്ത്രീ തെയ്യം എന്നീ തെയ്യങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകത്തില്‍ കേരളോത്പത്തി, കോലത്ത് നാടിന്റെ തെയ്യാരാധന എന്നീ വിഷയങ്ങളെ പറ്റിയും പ്രതിപാദിച്ചിരിക്കുന്ന ഈ ഗ്രന്ധം സുബ്ബയ്യകട്ടെ കാരളി പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്.



keywords : kasaragod-karantaka-award-kelu-master

Post a Comment

0 Comments

Top Post Ad

Below Post Ad