മലപ്പുറം (www.evisionnews.in) : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബറിലേക്ക് മാറ്റി വെച്ചു. നവംബര്‍ 10,11,12 തിയ്യതികളിലേക്കാണ് മാറ്റി നിശ്ചയിച്ചത്. ഒക്‌ടോബര്‍ 6,7,8 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ച സമ്മേളനമാണ് മാറ്റിവെച്ചത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് ചേര്‍ന്ന മുസ്‌ലിം ലീഗ് യൂത്ത് ലീഗ് സംയുക്ത നേതൃ യോഗത്തിന്റേതാണ് തീരുമാനം. സമ്മേളനവുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികളെല്ലാം നിശ്ചിത തിയ്യതികളില്‍ തന്നെ നടക്കും.
ഒക്‌ടോബര്‍ 1മുതല്‍ 15വരെ നടക്കുന്ന മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും ഗൃഹസമ്പര്‍ക്ക പരിപാടികളില്‍ യുവജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമാണ് സമ്മേളനം മാറ്റിയത്.
യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി പി.വി. അബ്ദുള്‍ വഹാബ് എം.പി, വൈസ് പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി, ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, മുസ്‌ലിം ലീഗ് നേതാക്കളായ അഡ്വ. കെ.എന്‍.എ ഖാദര്‍, ഉമ്മര്‍ പാണ്ടികശാല, സി.എ.എം.എ കരീം, കളത്തില്‍ അബ്ദുള്ള, കെ.കെ. അഹമ്മദ്, അബ്ദുള്‍ കരീം ചേലേരി, എന്‍,സി. അബൂബക്കര്‍, സി. മുഹമ്മദ് കുഞ്ഞി, കെ.പി. താഹിര്‍, റഷീദ് ആലായന്‍, സി.എച്ച്. ഇഖ്ബാല്‍, എം.എ. സമദ്, അഷറഫ് മടാന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Muslim-youth-league-state-conference-date-changed
Post a Comment
0 Comments