മഞ്ചേശ്വരം: (www.evisionnews.in) യൂത്ത്‌ലീഗ് മണ്ഡലം സെക്രട്ടറി ഹിദായത്തു നഗറിലെ ഗോള്‍ഡന്‍ റഹിമാനെ (24) തടഞ്ഞുനിര്‍ത്തി കമ്പിവടികൊണ്ട് അടിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മണിമുണ്ടയിലെ ഷംസിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു.
അബ്ദു റഹിമാന്റെ നേതൃത്വത്തില്‍ കഞ്ചാവിനും മയക്കുമരുന്നുപയോഗത്തിനുമെതിരെ ഹിദായത്ത് നഗര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ആന്റി ഡ്രഗ്‌സ് വാട്ട്‌സ്അപ്പ് കൂട്ടായ്മ നടത്തുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന കഞ്ചാവ് ലോബിയാണ് വധിക്കാന്‍ ശ്രമിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ റഹിമാന് പി.എച്ച്.സിയില്‍ ചികിത്സ നല്‍കി.
കഞ്ചാവിനെതിരെ പോരാടിയാല്‍ ജീവന്‍ ബാക്കിയാക്കില്ലെന്നു ഭീഷണിപ്പെടുത്തിയാണ് മര്‍ദ്ദനമെന്നു റഹിമാന്‍ പറഞ്ഞു. സംഭവത്തില്‍ വാട്‌സ്അപ്പ് കൂട്ടായ്മ ഉപ്പളയില്‍ പ്രകടനം നടത്തി.
Keywords: Khanja-attack-youth-league-upala-accused-arrest
(www.evisionnews.in)
Post a Comment
0 Comments