കാസര്‍കോട് (www.evisionnews.in) : അണങ്കൂറിന് സമീപം തുരുത്തിക്കടവില്‍ നിന്ന് മണല്‍ മാഫിയയുടെ 17 മണലൂറ്റ് തോണികള്‍ പോലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ടൗണ്‍ സി.ഐ അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം അതിസാഹസികവും നാടകീയവുമായ നീക്കങ്ങളിലൂടെ തോണികള്‍ പിടിച്ചെടുത്തത്. വിദ്യാനഗര്‍ എസ്.ഐ അജിത്തും, ടൗണ്‍ അഡി. എസ്. ഐ കെ.ആര്‍ അമ്പാടി തുടങ്ങിയവരും ജില്ലാ പോലീസ് ചീഫിന്റെ കീഴിലുള്ള ഷാഡോ പോലീസും നിരവധി പോലീസുകാരും ആക്ഷനില്‍ പങ്കെടുത്തു. പോലീസെത്തിയ ഉടന്‍ മണല്‍ മാഫിയ സംഘം പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പോലീസ് നടപടിയറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചു കൂടി.
keywords: Thuruthi-kadav-sand-maphia-boat
Post a Comment
0 Comments