കാസര്‍കോട് (www.evisionnews.in) : മംഗളൂരു അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ നിരന്തരമായി മലയാളികളായ ഗള്‍ഫ് യാത്രക്കാരെ പീഡിപ്പിക്കുകയും, യാത്ര മുടക്കുകയും ചെയ്യുന്നത് സംബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതാക്കള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ മംഗലാപുരം എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി.രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തി.
കസ്റ്റംസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് ഇക്കാര്യം ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ ഉറപ്പ് നല്‍കി.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, സംസ്ഥാന കമ്മിറ്റി അംഗം എ കെ എം അഷ്‌റഫ് ,ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, സെഡ്.എ കയ്യാര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Keywords: Manglore-airport-problem-youth-league-discussion-director
Keywords: Manglore-airport-problem-youth-league-discussion-director
Post a Comment
0 Comments