Type Here to Get Search Results !

Bottom Ad

കേരളത്തിലെ ജയിലില്‍ നിന്നും മാറ്റണമെന്ന് ഗോവിന്ദച്ചാമി


തിരുവനന്തപുരം  (www.evisionnews.in)   : കേരളത്തിലെ ജയിലില്‍ നിന്നും മറ്റൊരു സംസ്ഥാനത്തെ ജയിലിലേക്ക് തന്നെ മാറ്റണമെന്ന് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ആവശ്യപ്പെടും. 
ഇക്കാര്യം ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി ഉടന്‍ ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കും. കേരളത്തിലെ ജയിലി ല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന വാദം ഉന്നയിച്ചാണ് ജയില്‍ മാറ്റത്തിനുള്ള നീക്കം നടക്കുന്നത്.
സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി വന്നതിനാല്‍ ജയില്‍ മാറ്റവും സാധ്യമാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഗോവിന്ദച്ചാമി. പ്രതിയുടെ വധശിക്ഷ റദ്ദാക്കി ബലാത്സംഗ കുറ്റത്തിന് ഏഴ് വര്‍ഷം തടവു മാത്രമാക്കിയാണ് സുപ്രീം കോടതി ഉത്തരവ്. അഞ്ച് വര്‍ഷത്തിലേറെയായി ജയില്‍ കഴിയുന്ന പ്രതിക്ക് 16 മാസം കൂടി കഴിഞ്ഞാല്‍ ഇനി പുറത്തിറങ്ങാന്‍ കഴിയും.

Keywords: govinda-chami-soumya-murder-accused
Tags

Post a Comment

0 Comments

Top Post Ad

Below Post Ad