Type Here to Get Search Results !

Bottom Ad

കാനത്തൂരിലെ വ്യാജ മദ്യക്കടത്തുകാരന്‍ എക്‌സൈസിന്റെ പിടിയില്‍



കാസര്‍കോട് (www.evisionnews.in): ജില്ലയിലെ വ്യാജമദ്യക്കടത്തു സംഘത്തിലെ മുഖ്യകണ്ണി എക്‌സൈസിന്റെ പിടിയിലായി. മുളിയാര്‍ കാനത്തൂര്‍ പയോലത്തെ ടി. സുരേന്ദ്രനെ(32) യാണ് കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. കിജനും സംഘവും അറസ്റ്റ് ചെയ്തത്. ഏഴര ലീറ്റര്‍ മാഹി വിദേശമദ്യം ഇയാളില്‍ നിന്നു പിടികൂടി. 180 മില്ലിയുടെ 41 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്.

മദ്യം കടത്തിയതിനു പ്രതിക്കെതിരെ മറ്റൊരു കേസ് കൂടിയുണ്ടെന്നും മുളിയാറിലേക്കും സമീപ പഞ്ചായത്തുകളിലേക്കും വ്യാജമദ്യം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും എക്‌സൈസ് പറഞ്ഞു. അസി. ഇന്‍സ്‌പെക്ടര്‍ എം.സുകുമാരന്‍, സിഇഒമാരായ സി.കെ.വി.സുരേഷ്, എം.വി.ജിജിന്‍, ആര്‍.രമേശന്‍, എം.വി.സുധീന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad