Type Here to Get Search Results !

Bottom Ad

പെര്‍ളയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പിടിയില്‍


ബദിയടുക്ക (www.evisionnews.in) : അഞ്ചുവയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവ് പിടിയില്‍. എണ്‍മകജെ പഞ്ചായത്തിലെ ബി.ജെ.പി -സംഘപരിവാര്‍ നേതാവും പെര്‍ള അയോധ്യ കോംപ്ലക്‌സിലെ ജ്വല്ലറി ഉടമയുമായ ചിദാനന്ദ ആചാര്യയെ (48)യാണ് ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തി ഇയാളെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബദിയടുക്ക പോലീസ് നേതാവിനെതിരെ കേസെടുത്തത്. 

പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവിനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കേസന്വേഷണം ത്വരിതഗതിയില്‍ നീതിപൂര്‍വകമാക്കണമെന്നും ബാലസംഘം ആവശ്യപ്പെട്ടു.

Keywords: Rape-Arrest-bjp-badiduka-police

Post a Comment

0 Comments

Top Post Ad

Below Post Ad