Type Here to Get Search Results !

Bottom Ad

കാസര്‍കോട് ബ്ലഡ് ബാങ്കില്‍ വര്‍ദ്ധിപ്പിച്ച രക്ത വില കുറച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തും: യൂത്ത് ലീഗ്


കാസര്‍കോട്: കാസര്‍കോട് താലൂക്ക് ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള ബ്ലഡ് ബാങ്കില്‍ രക്തത്തിനുള്ള വില 500 ല്‍ നിന്നും 1050 ആയി വര്‍ദ്ധിപ്പിക്കുക വഴി പാവപ്പെട്ട രോഗികളെ അധികൃതര്‍ ദ്രോഹിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍ എന്നിവര്‍ കുറ്റപ്പെടുത്തി.
ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ കൂടി ആശ്രയ കേന്ദ്രമാണ് കാസര്‍കോട് ബ്ലഡ് ബാങ്ക്.  താലൂക്ക് ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായ ബി.പി.എല്‍ വിഭാഗത്തിന് മാത്രമാണ് നിലവില്‍ സൗജന്യമായി രക്തം നല്‍ക്കുന്നത്. ഈ ആനുകൂല്യം സ്വകാര്യ ആശുപത്രികളിലെ ബി.പി.എല്‍ വിഭാഗത്തിന് കൂടി  ലഭ്യമാക്കണം. ഒരു കുപ്പി രക്തത്തിന് നേരത്തെയുണ്ടായിരുന്നത് 500 രൂപയാണ്. ഒറ്റയടിക്ക് ഇരട്ടിയിലധികമായി തുക വര്‍ദ്ധിപ്പിച്ചതിലൂടെ കൊള്ളലാഭം കൊയ്യുന്ന ഏജന്‍സിയായി കാസര്‍കോട് ബ്ലഡ് ബാങ്ക് മാറിയിരിക്കുകയാണെന്നും നേതാക്കള്‍ കുട്ടിച്ചേര്‍ത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് അധികൃതര്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ ദുരിതത്തിന് നേരെ അധികൃതര്‍ കണ്ണടക്കുകയാണ്.
കാസര്‍കോട് ബ്ലഡ് ബാങ്കില്‍ വര്‍ദ്ധിപ്പിച്ച രക്ത വില അടിയന്തിരമായി കുറച്ച്
പഴയ നിരക്കില്‍ തന്നെ രക്തം ലഭ്യമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad