Type Here to Get Search Results !

Bottom Ad

കേരളത്തില്‍ ഐക്യത്തിന്റെ മാര്‍ഗ്ഗദീപം തെളിയിച്ചത് ശ്രീനാരായണഗുരു : മന്ത്രി ഇ.ചന്ദ്രശേഖരന്‍


കാഞ്ഞങ്ങാട്  (www.evisionnews.in) : വ്യത്യസ്ത ജാതി മത വിഭാഗങ്ങള്‍ അധിവസിക്കുന്ന കേരളീയ സമൂഹത്തിന് കൂടുതല്‍ ഐക്യത്തോടെ മുന്നേറാനുള്ള  പ്രയാണത്തിന് മാര്‍ഗ്ഗദീപം തെളിയിച്ച മഹാഗുരുവാണ് ശ്രീനാരായണ ഗുരുവെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച  ശ്രീനാരായണ ഗുരുദേവന്റെ 162-ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 ഗ്ലോബല്‍ മിഷന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.സി.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ മുഖ്യാതിഥിയായരുന്നു. മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിന് ശ്രീനാരായണ ഗുരുവിന്റെ ജയന്തി ദിനം പ്രചോദനമാകുമെന്ന് വി.വി. രമേശന്‍ പറഞ്ഞു.  ബ്രഹ്മചാരി ഹരീന്ദ്രനാഥ് ചാത്തമത്ത് പ്രഭാഷണം നടത്തി. ജില്ലാ ആക്റ്റിംഗ് പ്രസിഡണ്ട് പി.സി.വിശ്വംഭരന്‍ പണിക്കര്‍ ഗുരുസന്ദേശം നല്‍കി. ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ടി. കെ. സുധാകരന്‍, ജില്ലാ ആക്റ്റിംഗ് പ്രസിഡണ്ട് കെ. കുമാരന്‍, ജില്ലാ രക്ഷാധികാരി കെ. ജി. കൊടക്കാട്, ജില്ലാ ചീഫ് കോ ഓഡിനേറ്റര്‍ ടി. ബാലകൃഷ്ണന്‍, ജില്ലാ കോ ഓഡിനേറ്റര്‍ പി. പി. നാരായണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, ജില്ലാ ട്രഷറര്‍ നാരായണന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സുജിത്ത് കൊടക്കാട്, പി. കരുണാകരന്‍, അഡ്വ.കെ.കെ സതീഷ്‌കുമാര്‍, അഡ്വ. അര്‍ജുനന്‍ വയലില്‍, കെ. വി.സുകുമാരന്‍, എക്കാല്‍ രാഘവന്‍, കെ. വി രാഘവന്‍, ആനന്ദന്‍ ചായ്യോത്ത്, സി.ചിത്രാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

ചടങ്ങില്‍ കുളത്തില്‍ മുങ്ങിത്താഴ്ന്ന കാരി എ .എല്‍ .പി സ്‌കൂള്‍  നാലാം ക്ലാസ് വിദ്യാര്‍ഥി ഹേമന്തിനെ  സാഹസികമായി രക്ഷപ്പെടുത്തിയ അച്ചാംതുരുത്തി രാജാസ് എ.യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആകാശ് , അക്ഷയ്, ജിതിന്‍ ബാബു, കാരി എ .എല്‍ .പി സ്‌കൂളിലെ ആരോമല്‍  എന്നീ കുട്ടികളെ ആദരിച്ചു.

Keywords: e-chandrashekaran-minister

Post a Comment

0 Comments

Top Post Ad

Below Post Ad