ഉദുമ (www.evisionnews.in) : രാജ്യാഭിമാനം കാക്കുക , ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയവുമായി ഒക്ടോബര്‍ ആറ് ,ഏഴ്, എട്ട് തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഏഴ് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യൂത്ത് ഗ്യാതറിംഗ് സംഘടിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
മണ്ഡലത്തില്‍ പ്രചരണ സന്ദേശയാത്രയും നടത്തും. യോഗത്തില്‍ പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു. അബ്ബാസ് കൊളച്ചെപ്പ്, റൗഫ് ഉദുമ, സലാം മാസ്തിഗുഡ, അസ്ലം കീഴൂര്‍, മന്‍സൂര്‍ കൊറ്റുമ്പ, അബൂബക്കര്‍ കണ്ടത്തില്‍, എം ബി ഷാനവാസ് , റംസീര്‍ പള്ളങ്കോട്, മുഹമ്മദലി പള്ളിക്കര, കാദര്‍ ആലൂര്‍, ഹൈദരലി പടുപ്പ്, ഷഫീഖ് ബോവിക്കാനം എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Keywords: Youth-league-state-conference-
Post a Comment
0 Comments