കാസര്‍കോട് (www.evisionnews.in) : എം എസ് എഫ് കാസര്‍കോട് ജില്ലാ പ്രതിനിധി സമ്മേളനം സെപ്തംബര്‍ 24 ന് ഉപ്പള ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി നഗറില്‍ നടത്താന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു. സമ്മേളനത്തില്‍ എം എസ് എഫ് സംസ്ഥാന ഭാരവാഹികള്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും. ഉദ്ഘാടന സംഗമം, പഠന ക്ലാസ്സ്, കൗണ്‍സില്‍ മീറ്റ് എന്നീ പരിപാടികളും നടത്തും. ശാഖാ ഭാരവാഹികള്‍, പഞ്ചായത്ത് ഭാരവാഹികള്‍, മണ്ഡലം കൗണ്‍സില്‍ അംഗങ്ങള്‍, കോളേജ് യൂണിറ്റ് ഭാരവാഹികള്‍, തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. സി.ഐ.എ ഹമീദ്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സാദിഖുല്‍ അമീന്‍, ജാഫര്‍ കല്ലഞ്ചിറ, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, അനസ് എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, ജൗഹര്‍ ഉദുമ, റമീസ് ആറങ്ങാടി, റഫീഖ് വിദ്യാനഗര്‍, ജംഷീര്‍ മൊഗ്രാല്‍ സംസാരിച്ചു.
Keywords: Msf-district-conference-uppala
Keywords: Msf-district-conference-uppala
Post a Comment
0 Comments