Type Here to Get Search Results !

Bottom Ad

റിയലന്‍സിനെ തിരിച്ചടിച്ച് മൊബൈല്‍ കമ്പനികള്‍: ജിയോയില്‍ നിന്ന് വിളി ജിയോയിലേക്ക് മാത്രം


ന്യൂഡല്‍ഹി (www.evisionnews.in): ഓഫറുകള്‍ കൊണ്ട് ഞെട്ടിച്ച് രാജ്യത്തെ മൊബൈല്‍ ഫോണ്‍ മേഖലയാകെ കൈപ്പിടിയിലാക്കാന്‍ നോക്കിയിറങ്ങിയ റിലയന്‍സിന് തിരിച്ചടി. ജിയോയില്‍ നിന്നു വരുന്ന കോളുകള്‍ കണക്ട് ചെയ്യാനാവില്ലെന്നു മറ്റു മൊബൈല്‍ കമ്പനികള്‍ വ്യക്തമാക്കി. നിലവില്‍ മറ്റു കമ്പനികളുടെ കോളുകള്‍ പരസ്പരം കണക്ട് ചെയ്യാന്‍ കമ്പനികള്‍ മിനുട്ടിന് പതിനാലു പൈസയാണു നല്‍കുന്നത്. ഈ തുകക്ക് ജിയോയുടെ സംവിധാനത്തിലുള്ള കോളുകള്‍ കണക്ട് ചെയ്യാനാവില്ലെന്നു കമ്പനികള്‍ വ്യക്തമാക്കി.

ജിയോയില്‍ നിന്ന് ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍, എയര്‍സെല്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയ നെറ്റ് വര്‍ക്കുകളിലേക്കു വിളിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് മൊബൈല്‍ കമ്പനികള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ് എന്നാണ് ഈ നിരക്ക് അറിയപ്പെടുന്നത്. രണ്ടു നെറ്റവര്‍ക്കുകള്‍ തമ്മിലുള്ള കോളാണെങ്കില്‍ കോള്‍ സ്വീകരിക്കുന്ന നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍ക്ക് കോളിന്റെ സ്രോതസിലുള്ള നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍ നല്‍കേണ്ട തുകയാണിത്.

റിലയന്‍സ് ജിയോയുടെ സൗജന്യ ഡേറ്റാ കോളുകള്‍ ക്രമാതീതമായ രീതിയിലാണു വരുന്നത്. ഇതു തങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ക്കു താങ്ങാനാവില്ല. ജിയോയില്‍നിന്നു ലഭിക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് ബാധ്യതമാത്രമാണ്. ഈ നിലയ്ക്കു കോളുകള്‍ കണക്ട് ചെയ്യാനാവില്ല. നിരക്ക് ഉയര്‍ത്തിയാല്‍ കോളുകള്‍ കണക്ട് ചെയ്യുന്ന കാര്യം ആലോചിക്കാമെന്നാണു കമ്പനികള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ ട്രായ് ആണ് അന്തിമതീരുമാനം എടുക്കേണ്ടത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad