Type Here to Get Search Results !

Bottom Ad

തുടര്‍ച്ചയായ ബാങ്ക് അവധി: എ.ടി.എമ്മുകള്‍ കാലിയായി


കൊച്ചി (www.evisionnews.in): അഞ്ചു ദിവസത്തെ തുടര്‍ച്ചയായ അവധിയിലേക്ക് ബാങ്കുകള്‍ കടന്നതിന് പിന്നാലെ സംസ്ഥാനത്തെ എ.ടി.എമ്മുകളടെ പ്രവര്‍ത്തനം താളംതെറ്റി. ഓണം ബ്രകീദ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഉപയോക്താക്കള്‍ കൂട്ടതോടെ പണം പിന്‍വലിച്ചതോടെയാണ് സംസ്ഥാനത്തെ എ.ടി.എമ്മുകള്‍ കാലിയായത്. 

രണ്ടാം ശനിയാഴ്ച ആയതിനാല്‍ പത്താം തീയതി അവധി ആയിരുന്ന ബാങ്കുകള്‍ ബക്രീദ് ഓണം അവധികള്‍ക്ക് ശേഷം വ്യാഴാഴ്ചയേ തുറക്കൂ. ഇതിനാല്‍ പ്രതിസന്ധി രൂക്ഷമാകും. ഉത്രാടത്തിനും ബക്രീദിനും അനുബന്ധിച്ച് ഉപയോക്താക്കള്‍ കൂടതല്‍ പണം പിന്‍വലിച്ചതും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്. 

തുടര്‍ അവധികള്‍ മൂലം ഉണ്ടാകുന്ന പണക്ഷാമം പരിഹരിക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്ന ബാങ്കുകളുടെ ഉറപ്പും പാലിക്കാതെ വന്നതാണ് പ്രശ്‌നം രൂക്ഷമാക്കാന്‍ കാരണം. എന്നാല്‍ പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതോടെ എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ സര്‍ക്കാര്‍ എസ്ബിടിക്ക് നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി കാലിയായ എടിഎമ്മുകളില്‍ പണം നിറയ്ക്കുമെന്നും എസ്ബിടി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതുകൂടാതെ ആവശ്യമെങ്കില്‍ ആര്‍ബിഐ ചെസ്റ്റ് ബ്രാഞ്ചുകള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തുറക്കാന്‍ എസ്ബിടി തീരുമാനിച്ചു. റിസര്‍വ് ബാങ്കിന്റെ പണം സൂക്ഷിക്കുന്ന ബ്രാഞ്ചുകളാണ് ചെസ്റ്റ് ബ്രാഞ്ചുകള്‍. എസ്ബിടിക്ക് ഇതിനുള്ള അനുമതി ആര്‍ബിഐ നല്‍കിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad