Type Here to Get Search Results !

Bottom Ad

നഗരത്തിലെ മൊബൈല്‍ കടയില്‍ നിന്ന് ഫോണ്‍ അടിച്ചുമാറ്റിയ യുവാവിന്റെ ചിത്രം സി.സി.ടി.വിയില്‍


കാസര്‍കോട് (www.evisionnews.in): നഗരത്തിലെ മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നു അരലക്ഷത്തിലധികം രൂപ വിലവരുന്ന ഫോണ്‍ അടിച്ചുമാറ്റിയ യുവാവിന്റെ ചിത്രം സി.സി.ടി.വി കാമറയില്‍ കുടുങ്ങി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ സാംസങ് കടയില്‍ നിന്നാണ് 57,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷണം പോയത്. ഇതുസംബന്ധിച്ച് ജീവനക്കാരനായ മൊഗര്‍ സ്വദേശി അഹമ്മദ് ഷക്കീര്‍ പോലീസില്‍ പരാതി.

ഒരു യുവാവ് കടയിലെത്തുകയും ജീവനക്കാരന്റെ ശ്രദ്ധയില്‍ നിന്ന് മാറി മൊബൈല്‍ ഫോണ്‍ എടുത്ത് പോക്കറ്റിലിടുകയും ചെയ്യുന്ന ദൃശ്യം കടയിലെ കാമറയില്‍ പതിഞ്ഞിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Mobilw-shop-theft-kasaragod-cctv

Post a Comment

0 Comments

Top Post Ad

Below Post Ad