വിദ്യാനഗര്‍ (www.evisionnews.in) :പന്നിപ്പാറയ്ക്ക് സമീപം കോപ്പയിലെ വിവാഹ വീട്ടിലുണ്ടായ തര്‍ക്കത്തിനിടയില്‍ ഒരാള്‍ മരിച്ചു. അണങ്കൂര്‍ സ്വദേശി പള്ളിക്കാല്‍ മെഹ്മൂദ (70) ാണ് മരിച്ചത്. മെഹ്മൂദിന്റെ പൗത്രിയുടെ വിവാഹം നടന്ന കോപ്പയിലെ മകളുടെ വീട്ടില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. കോളിയടുക്കത്തിന് സമീപം വയലാംകുഴി ചാര്‍ത്തുമൂലയിലെ ലത്തീഫിന്റെ മകന്‍ കമാലിന്റെ വിവാഹ സംഘത്തില്‍ വന്ന യുവാക്കളില്‍ ചിലര്‍ മണിയറയ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നത് തടയുന്നതിനിടയിലാണ് മെഹ്മൂദ് കുഴഞ്ഞു വീണ് മരിച്ചത്. നുള്ളിപ്പാടിയിലെ ആശുപത്രിയിലെത്തിച്ച് മെഹ്മൂദിന്റെ മരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കല്ല്യാണ റാഗിങ്ങുകാര്‍ വിവാഹ ചടങ്ങുകള്‍ അലങ്കോലപ്പെടുത്തുന്ന പ്രവണത ഏറുന്നതിനെതിരെ പ്രതിഷേധവും പോലീസ് നടപടികളും തുടരുന്നതിനിടയിലാണ് പൗത്രിയുടെ വിവാഹത്തിന് നേതൃത്വം നല്‍കിയ ഉപ്പൂപ്പ കുഴഞ്ഞ് വീണ് മരിച്ച സംഭവമുണ്ടായത്.
ഭാര്യമാര്‍ പരേതയായ നഫീസ, ഖദീജ. മക്കള്‍ : മുഹമ്മദ്, കൈസല്‍, ബല്‍കീസ്, റഫീഖ്, സമീറ, അനീസ, നുസൈബ, ശംസാദ്, ബുഷ്‌റ. ആദ്യ ഭാര്യ നഫീസയുടെ മകള്‍ സമീറയുടെ മകള്‍ സഫ്‌വാനയുടെ കല്ല്യാണമായിരുന്നു ഞായറാഴ്ച. മൃതദേഹം കൊല്ലമ്പാടി ജുമാ-മസ്ജിദില്‍ ഖബറടക്കും.
Keywords: Vidhyanagar-death-news

Post a Comment
0 Comments