മുനവർ സാഹിദ്
പരിണാമപരമ്പരയിൽ ഉന്നതരായ ജീവികളിൽ മാത്രം കാണുന്നതും പ്രത്യേക രീതിയിൽ സംവിധാനം ചെയ്തിട്ടുള്ളതുമായ ഒരു ദ്രാവകമാണ് രക്തം. പ്രാണവായു, വെള്ളം, ഭക്ഷണം എന്നിവയെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയും, അവിടെ നിന്നും വിസർജ്ജന വസ്തുക്കളെ നീക്കുന്നതും രക്തമാണ്. മനുഷ്യ ശരീരത്തിൽ ശരാശരി അഞ്ച് ലിറ്റർ രക്തം ആണുള്ളത്. രക്തത്തിലടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ A,B,AB,O എന്നി ഗ്രൂപ്പുകളായി രക്തത്തെ തരംതിരിച്ചിട്ടുണ്ട്. A ഗ്രൂപ്പുകാർക്ക് A ഗ്രൂപ്പുകാരുടെ രക്തം മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അതേപോലെ B ഗ്രൂപ്പുകാർക്കും സ്വന്തം ഗ്രൂപ്പിൽ നിന്നും മാത്രമേ രക്തം സ്വീകരിക്കാൻ നിർവാഹമുള്ളു. AB ഗ്രൂപ്പുകാർക്ക് ഏത് ഗ്രൂപ്പിൽ നിന്നും രക്തം സ്വീകരിക്കാം. പക്ഷേ സ്വന്തം രക്തം മറ്റുള്ളവർക്ക് കൊടുക്കുവാൻ സാധ്യമല്ല .O ഗ്രൂപ്പുകാർക്ക് ആർക്കും രക്തം ദാനം ചെയ്യാൻ സാധിക്കും. പുരുഷന്മാർക്ക് മൂന്ന് മാസത്തിലൊരിക്കലും സ്ത്രീകൾക്ക് നാല് മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാവുന്നതാണ്. രക്തദാനത്തിലൂടെ നാം മറ്റൊരാളുടെ ജീവൻ രക്ഷിക്കുകയെന്നതു മാത്രമല്ല, നമുക്ക് മാനസിക സംതൃപ്തിയും ആരോഗ്യവും നൽകുന്നു. നിശ്ചിത ഇടവേളകളിൽ രക്തദാനം ചെയ്യുന്നതിലൂടേ ഹൃദ്‌രോഗം, പക്ഷാഘതം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, എന്നിവയൊക്കെ ഒരുപരിധി വരെ നിയന്ത്രിക്കാൻ സാധിക്കും.
രക്തദാനം രണ്ട് തരത്തിലുണ്ട്. നേർരേഖ രീതിയും അലോജനിക് രീതിയും. സ്വീകർത്താവിന്റെ ആവശ്യാർത്ഥം രക്തം ദാനം ചെയ്യുന്നതാണ് നേർരേഖ രീതി. ദാനം ചെയ്ത രക്തം ബ്ലഡ് ബാങ്കിൽ സൂക്ഷിക്കുകയും ആവശ്യക്കാർ ബ്ലഡ് ബാങ്ക് മുഖേന വാങ്ങിക്കുകയും ചെയ്യുന്നതാണ് അലോജനിക് രീതി.ഇവിടെ ആവശ്യക്കാരനെ ദാതാവ് തിരിച്ചറിയുന്നില്ല. ഒരു ദാതാവിൽ നിന്നും രക്തം സ്വീകരിക്കുവാനും വേണ്ടുന്ന പരിശോധനകൾ നടത്തി രക്തം സുരക്ഷിതമായി സംഭരിക്കാനും ആവശ്യാനുസരണം രോഗികൾക്ക് വിതരണം ചെയ്യുവാനുമുള്ള സംവിധാനമാണ് രക്ത ബാങ്കുകൾ(Blood Banks).കേരളത്തിൽ 46ൽപരം ബ്ലഡ് ബാങ്കുകളാണുള്ളത്. മംഗലാപുരം ആശുപത്രികളെ ആശ്രയിക്കുന്ന കാസർകോട്ടുകാർക്ക് രണ്ട് ബ്ലഡ് ബാങ്കുകളുണ്ട്. ഒന്ന് കാസര്‍കോട് താലൂക്ക് ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള ബ്ലഡ് ബാങ്കും മറ്റൊന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും. നിർഭാഗ്യവശാൽ ഇവിടെയൊന്നും മംഗലാപുരം ആശുപത്രികളിൽ കാണുന്ന സംവിധാനങ്ങളില്ല. ഒരു കുപ്പി രക്തത്തിന് നേരത്തെയുണ്ടായിരുന്നത് 500 രൂപയായിരുന്നു. അത് ഒറ്റയടിക്ക് 1050 രൂപയായി കൂട്ടിയിരിക്കുകയാണ്. താലൂക്ക് ജനറല്‍ ആശുപത്രിയിൽ അഡ്മിറ്റായ ബി.പി.എൽ ലിസ്റ്റിലുള്ള രോഗികൾക്ക് രക്തം സൗജന്യമായി നൽകുന്നുണ്ട്. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ കൂടി ആശ്രയ കേന്ദ്രമാണ് കാസര്‍കോട് ബ്ലഡ് ബാങ്ക്.
കുത്തനയുള്ള വിലവർദ്ധനവിലൂടെ കൊള്ളലാഭം കൊയ്യുന്ന ഏജൻസിയായി കാസർകോട് ബ്ലഡ് ബാങ്ക് മാറിയിരിക്കുകയാണെന്നതിൽ സംശയവുമില്ല. ആശുപത്രി വികസന സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വര്‍ദ്ധനവ് പിന്‍വലിച്ചിരിക്കുകയാണ്. താലൂക്ക് ജനറല്‍ ആശുപത്രിയെക്കുറിച്ച് പറയാതിരിക്കുന്നതാവും നല്ലത്. ആശുപത്രിയിലുള്ള പല ഉപകരണങ്ങളും പണിമുടക്കിലാണ്. നേരാവണ്ണം ഡോക്ടർമാരില്ല. ഉണ്ടാവുന്ന ചില ഡോക്ടർമാർ കൈക്കൂലി വാങ്ങി രോഗികളെ ബുദ്ധിമുട്ടിക്കുന്നതായി വ്യാപക പരാതിയുമുണ്ട്. മെഡിക്കൽ കോളേജിന്റെ പണി എപ്പോൾ പൂർത്തിയാവുമെന്ന് ആർക്കും നിശ്ചയമില്ല. രക്തത്തിന് വില വർദ്ധിച്ചതോടെ രോഗികൾ കൂടുതൽ കഷ്ടത്തിലായിരിക്കുകയാണ്. ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രക്തദാനത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. രക്തം ദാനം ചെയ്യുന്നതിലൂടേ നമുക്ക് ഒന്നും നഷ്ടപ്പെടുന്നില്ല. രക്തം ദാനം ചെയ്ത സമയത്ത് നഷ്ടപ്പെട്ട രക്താണുക്കളുടെ സ്ഥാനത്ത് 1-2 ദിവസത്തിനുള്ളിൽ പുതിയ രക്താണുക്കൾ രൂപമെടുക്കും. ഒരു തവണ 450 മില്ലി ലീറ്റർ രക്തം വരെ ദാനം ചെയ്യാം. നമ്മുടെ കാസർകോട് താലൂക്ക് ജനറൽ ആശുപത്രിയിൽ എല്ലാ ഗ്രൂപ്പിൽപ്പെട്ട രക്തങ്ങൾ ലഭ്യമല്ല. എല്ലാ ഗ്രൂപ്പിൽപ്പെട്ട രക്തവും ലഭ്യമാവണമെങ്കിൽ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. ശേഖരിക്കുന്ന രക്തം പോലും പരമാവധി 42 ദിവസം മാത്രമേ ലബോറട്ടറികളിൽ സൂക്ഷിക്കാൻ സാധിക്കൂ. അതിനാൽ രക്തബാങ്കുകളിലേക്ക് ആവശ്യമായ രക്തം ലഭിക്കേണ്ടത് ഒരു തുടർപ്രക്രിയയാവണം. ആവശ്യക്കാർക്ക് രക്തം എത്തിച്ച് നൽകുവാനും ഒരേ ഗ്രൂപ്പിൽപ്പെട്ട ആളുകളെ കണ്ടെത്തി നൽകുവാനും ഇന്ന് പല ക്ലബ്ബുകളും സംഘടനകളും സ്കൂൾ - കോളേജ് തലങ്ങളിൽ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തകരും സന്നദ്ധരാണ്. അവരോടൊന്നിച്ച് നമ്മളും കൂടി കൈകോർത്ത്, ആവശ്യമായ രക്തത്തിന്റെ 100%വും സന്നദ്ധ രക്തദാനത്തിലൂടെ ശേഖരിക്കാൻ കഴിഞ്ഞാൽ ഒരു രോഗിക്കും രക്തത്തിനായി ബുദ്ധിമുട്ടേണ്ടി വരില്ല. ആയതിനാൽ എല്ലാ ആരോഗ്യമുള്ള ന്യൂ ജെൻസും രക്തം ദാനം ചെയ്യാൻ മുന്നിൽ വരണമെന്നും, പെട്രോളിന്റെ വിലവർദ്ധനയ്‌ല്‌കെതിരെ ശബ്ദമുയർത്തുന്നത് പോലെ രക്തത്തിന്റെ വിലവർദ്ധനയ്‌ല്‌കെതിരെയും ശബ്ദമുയർത്തണമെന്നും ഓർമ്മപ്പെടുത്തട്ടെ..

Post a Comment
0 Comments