Type Here to Get Search Results !

Bottom Ad

കാസര്‍കോട് അണങ്കൂര്‍ സ്വദേശിയായ ഡോ. അനൂപിന് ദേശീയ അംഗീകാരം


കാസർകോട് : ഡോ. എം കെ  അനൂപ് എം കെ. വീണ്ടും അംഗീകാരത്തിന്റെ നിറവില്‍. കാസര്‍കോട് സ്വദേശിയായ ഡോ. അനൂപിനാണ് ഇന്ത്യയിലെ ഏറ്റവും വലിയ ചികിത്സാ ഗവേഷണ കേന്ദ്രമായ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ 2015 ലെ ഡോ. ശ്യാം ശര്‍മാ മെഡല്‍ ലഭിച്ചത് .

എം ഡി (റേഡിയോളജി) കോഴ്‌സില്‍ പ്രകടിപ്പിച്ച പഠന പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് ഇതേ സ്ഥാപനത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഡോ. അനൂപിനെ ഈ അംഗീകാരത്തിന് തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 25 ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ, ഡോ. അനൂപിന് പുരസ്‌കാരം സമ്മാനിക്കും. കാസര്‍കോട് വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിയിരുന്ന അനൂപ് 2002ലെ സി ബി എസ് സി, എസ് എസ് എല്‍ സി പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിക്കൊണ്ടാണ് നേട്ടങ്ങളുടെ തുടക്കം കുറിച്ചത്.

പ്ലസ് ടു പരീക്ഷയില്‍ ദേശീയ തലത്തില്‍ നാലാം റാങ്കും നേടി. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു എം ബി ബി എസ് പഠനം. തുടര്‍ന്ന് റേഡിയോളജിയില്‍ ഡല്‍ഹി എ ഐ എം എസില്‍ എം ഡി പാസായി. ഇവിടെ സേവനം തുടരുന്നതിനിടയിലാണ് ഡോ. ശ്യാം ശര്‍മ മെഡലിന് അര്‍ഹനായത്. 

ജോയിന്റ് ഡയറക്ടരായി കൃഷി വകുപ്പില്‍ നിന്ന് വിരമിച്ച കരിവെള്ളൂര്‍ സ്വദേശി മടയമ്പത്ത് എം ഭാസ്‌കരന്‍ - ശശികല ദമ്പതികളുടെ മകനാണ് കാസര്‍കോട് അണങ്കൂര്‍ അനുഗ്രഹയിലെ ഡോ. അനൂപ്. മംഗളൂരു കെ എസ് ഹെഗ്‌ഡെ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി ഡോ. ഇഷയാണ് ഭാര്യ. ബംഗളുരില്‍ ഐ ടി എന്‍ജിനീയറായ അനീഷ് ഏക സഹോദരനാണ്.



Keywords:Doctor-Anoop-National-Medal-Shyam-Sharma-Medal

Post a Comment

0 Comments

Top Post Ad

Below Post Ad