Type Here to Get Search Results !

Bottom Ad

ഇന്ന് നവവരനെ തട്ടിക്കൊണ്ടുപോയി, നാളെ വധുവിനെത്തന്നെ തട്ടിക്കൊണ്ടുപോവുമോ: കല്യാണ റാഗിംങിനെതിരെ പ്രതിഷേധം ശക്തം


കാസര്‍കോട് (www.evisionnews.in) : വധുവിന്റെ വീട്ടിലേക്ക് പോയ നവവരനെ ആദ്യരാത്രിതന്നെ തട്ടിക്കൊണ്ടുപോയി മാനസീകപീഡനമേല്‍പ്പിച്ച കല്യാണ റാഗിങ് സംഘത്തിനെതിരെ കാസര്‍കോട്ടെ പൊതുസമൂഹത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മൂന്നു ദിവസം മുമ്പാണ് കാസര്‍കോടിനെ ആകെയും ഒരു വിഭാഗം ജനസമൂഹത്തിനാകെയും നാണക്കേടുണ്ടാക്കിയ കല്യാണ റാഗിങ് കാസര്‍കോട്ട് അരങ്ങേറിയത്. കോളജ് കാമ്പസുകളില്‍ കാണുന്നത് പോലെയല്ല ഇവിടെ നടന്നത്. വിവാഹംകഴിഞ്ഞ് വധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന വരനെ കൂട്ടുകാര്‍ തട്ടിക്കൊണ്ടുപോയി ഒരു രാത്രി മുഴുവന്‍ കാസര്‍കോട് നഗരമാകെ ചുറ്റിയടിപ്പിച്ച് പീഡിപ്പിച്ച വിവരം നടുക്കത്തോടെയാണ് പൊതുസമൂഹവും വധൂവരന്മാരുടെ വീട്ടുകാരും അറിയുന്നത്.

(www.evisionnews.in) റാഗിങ് വീരന്മാരുടെ ഈ തമാശക്കളി പോലീസ് ഇടപെട്ട് നടപടിയൊന്നുമെടുക്കാതെ ഒതുക്കി തീര്‍ക്കുകയായിരുന്നു. പോലീസ് സംഭവത്തോട് സ്വീകരിച്ച നടപടിയിലും അമര്‍ഷമുയര്‍ന്നിട്ടുണ്ട്. കാസര്‍കോട് ടൗണില്‍ അസമയത്ത് മൂന്നു കാറുകളില്‍ യുവാക്കള്‍ ചുറ്റിയടിക്കുന്നത് കണ്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ഇവരെ പിടികൂടി പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് റാഗിങുകാരുടെ ക്രൂരതകള്‍ പുറത്തുവന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ പഴയബസ്റ്റാന്റില്‍ വെച്ച് നവവരനെ റാഞ്ചിയ സംഘത്തെ പിടികൂടിയത്. ഡസ്റ്റര്‍, സ്വിഫ്റ്റ്, ആള്‍ട്ടോ കാറിലായിരുന്നു സംഘം കറങ്ങിയിരുന്നത്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ തങ്ങള്‍ വധുവിന്റെ വീട്ടിലേക്ക് വരനെ കൊണ്ടു പോകുന്ന ആള്‍ക്കാരാണെന്ന് അറിയിച്ചെങ്കിലും ആദ്യം പോലീസ് വിശ്വസിച്ചില്ല. വരന്റെ വീട്ടില്‍ നിന്നും ഭക്ഷണം നല്‍കാത്തതിനാലാണ് വരനെ കാസര്‍കോട്ടെ ഹോട്ടലിലേക്ക് കൊണ്ട് വന്നതെന്നുമായിരുന്നു ഇവരുടെ വിശദീകരണം. ഇതോടെ വരന്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തുകയായിരുന്നു.

തന്റെ വീട്ടിലും വധുവിന്റ വീട്ടിലും സുഹൃത്തുക്കള്‍ക്ക് ഭക്ഷണം ഒരുക്കിയിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് തന്നെ പിടിച്ചു വാഹനത്തില്‍ കയറ്റി കൊണ്ടുവന്നതാണെന്നും വരന്‍ വെളിപ്പെടുത്തി. വരന്‍ പറഞ്ഞത് സത്യമാണെന്ന് ബോധ്യമായ പോലീസ സുഹൃത്തുക്കളെ കൊണ്ട് വരനോട് മാപ്പ് പറയിപ്പിക്കുകയും ഇതിന് ശേഷം വരന് ഡെസ്റ്റര്‍ കാര്‍ നല്‍കി വധുവിന്റെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. പിന്നീട് യുവാക്കളെ സ്റ്റേഷനില്‍ കൊണ്ടു വന്ന ശേഷം പുലര്‍ച്ചെ അഞ്ചുമണി വരെ ഉപദേശം നല്‍കി വിട്ടയക്കുകയായിരുന്നു.

(www.evisionnews.in) വിവാഹത്തിന്റെ പേരില്‍ സമൂഹത്തില്‍ നടക്കുന്ന അഹിതകരമായ ദുര്‍നടപടികള്‍ ശക്തമാകുന്നതായാണ് പൊതുവിലയിരുത്തല്‍. വിവാഹധൂര്‍ത്തിന് പുറമെ വഴിമുടക്കിയുള്ള വാഹനഘോഷയാത്രകളും ബൈക്ക് റൈസുകളും കരിമരുന്ന് പ്രയോഗങ്ങളും മുമ്പെങ്ങുമില്ലാത്ത വിധം ജില്ലയില്‍ കാണപ്പെടുന്നുണ്ട്. ഒരു വിഭാഗം വിവാഹ ധൂര്‍ത്തിലും വാഹനപ്രകടനങ്ങളിലും ഗതാഗത സ്തംഭനങ്ങളിലും അറപൊളിച്ചും അഭിരമിക്കുമ്പോള്‍ മറ്റൊരു വിഭാഗം മദ്യപാനോത്സവത്തിലാണ് അഭിരമിക്കുന്നത്. (www.evisionnews.in) പച്ചമലയാളത്തില്‍പറഞ്ഞാല്‍ ചത്താലും പെറ്റാലും മദ്യത്തിന്റെ കുത്തൊഴുക്കാണ്ചിലയിടങ്ങളില്‍ കാണുന്നത്. കല്യാണത്തലേന്നും കല്യാണനാളിലും പിറ്റേന്നും ചമ്മാനത്തിലും (സല്‍ക്കാരം) മദ്യം ചിലര്‍ക്ക് ചോറിനേക്കാള്‍ മുഖ്യഘടകമാണ്. ഇത് വീടുകളില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ ചില്ലറയല്ല. വരന്റെ വീട്ടുകാരുടെ മുറ്റത്തും പറമ്പിലും അരങ്ങേറുന്ന കോപ്രായങ്ങള്‍കണ്ട് അന്തിച്ചുനില്‍ക്കുന്നവരാണ് നവവധുകളില്‍ ഏറെയും. ഈ പ്രവണതകള്‍ മതഭേദമന്യേ മുളയിലേ നുള്ളിക്കളയാന്‍ മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും രാഷ്ട്രീയ നേതൃത്വവും നേരിട്ട് രംഗത്തിറങ്ങി ബോധവത്കരണം ഊര്‍ജിതപ്പെടുത്തണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം.


keywords: News-story-weddingday-ragging

Post a Comment

0 Comments

Top Post Ad

Below Post Ad