കാസര്‍കോട് (www.evisionnews.in) : മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ ജനന സര്‍ട്ടിഫിക്കറ്റടക്കം വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് വന്‍തുക കൈക്കലാക്കിയ ഗൂഢ സംഘത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി ഞായറാഴ്ച ഉച്ചയ്ക്ക് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. ബന്തിയോട്ടെ അക്ഷയ കേന്ദ്രം വഴിയും പഞ്ചായത്ത് ഓഫീസിന് സമീപത്തെ സര്‍വ്വീസ് സെന്ററില്‍ നിന്നുമാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തു വരുന്നതെന്നും പരാതിയിലുണ്ട്. ഇതിന് പിന്നില്‍ ഒരു പഞ്ചായത്ത് മെമ്പറും ഒരു മുന്‍ പഞ്ചായത്ത് മെമ്പറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപണം ശക്തമായ പശ്ചത്തലത്തിലാണ് സെക്രട്ടറി പരാതിയുമായി രംഗത്തെത്തിയത്.
12,000 രൂപ നല്‍കിയാല്‍ ഒരാഴ്ചക്കകം ഏത് സര്‍ട്ടിഫിക്കറ്റും നല്‍കാമെന്നും പ്രചരിപ്പിച്ചാണ് അക്ഷയ കേന്ദ്രം കേന്ദ്രീകരിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ലോബി പ്രവര്‍ത്തിക്കുന്നത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ ഏത് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോഴും ജനനസര്‍ട്ടിഫിക്കറ്റും റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഇതിന് കടമ്പകള്‍ ഏറെയുള്ളതിനാല്‍ എളുപ്പമാര്‍ഗമെന്ന നിലയില്‍ ചിലര്‍ പണം നല്‍കാന്‍ തയ്യാറാവുന്നു.
പഞ്ചായത്തില്‍ ലഭിച്ച നാലോളം അപേക്ഷകളില്‍ കള്ളത്തരം കണ്ടെത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു. ഇത് പരാതിക്കൊപ്പം പോലീസിന് കൈമാറും.
വില്ലേജ് ഓഫീസ് രേഖകളും വ്യാജമായി നിര്‍മ്മിച്ചതായും സംശയമുണ്ട്. ഇക്കാര്യം പോലീസും ജില്ലാ ഭരണകൂടവും അന്വേഷിക്കും.
Keywords: Mangalpady-fake-cirtificate-bandiyod-akshaya-secretery-police-
Keywords: Mangalpady-fake-cirtificate-bandiyod-akshaya-secretery-police-
Post a Comment
0 Comments