Type Here to Get Search Results !

Bottom Ad

തെരുവ് വിളക്ക് കത്തുന്നില്ല : വിദ്യാനഗറില്‍ വിളക്കുകാലില്‍ സൂര്യറാന്തല്‍ കെട്ടി പ്രതിഷേധം


വിദ്യാനഗര്‍ (www.evisionnews.in) : കത്താതെ കിടക്കുന്ന തെരുവ് വിളക്കുകള്‍ മാറ്റാത്തതില്‍ പ്രതിഷേധിച്ച് സൂര്യറാന്തല്‍ കെട്ടി യുവാക്കളുടെ പ്രതിഷേധം. പടുവടുക്കം വോയിസ് ആര്‍ട്‌സ് ആന്‍ട് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വൈദ്യുത തൂണുകളില്‍ സൂര്യറാന്തലുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ജില്ല പഞ്ചായത്ത്, കോടതി, കലക്ട്രെറ്റിന് മുന്‍വശം എന്നിവടങ്ങളിലെ തെരുവ് വിളക്കുകളാണ് കത്താതെ നോക്കുകുത്തിയായി നില്‍ക്കുന്നത്. 

നഗരസഭാ സ്റ്റേഡിയം റോഡിലും പരിസരത്തും രാത്രിയുടെ മറവില്‍ പ്ലാസ്റ്റിക്ക് ചാക്കുകളില്‍ മാലിന്യം നിറച്ച് തള്ളുന്നതും പതിവാണ്. തെരുവ് വിളക്കുകള്‍ കണ്ണടച്ചത് മാലിന്യം തള്ളുന്നവര്‍ക്ക് ഗുണമായി. പടുവടുക്കം കവലയില്‍ സ്ഥാപിച്ച വിളക്കുകള്‍ക്ക് ഇതുവരെ വൈദ്യുത കണക്ഷന്‍ നല്‍കിയില്ല.  സമീപത്തെ പള്ളിയിലും മദ്രസ്സയിലും പുലര്‍ച്ചയും രാത്രിയിലും നിസ്‌കാരത്തിനും പഠനത്തിമായി എത്തുന്നവര്‍ക്കും തെരുവ് വിളക്കുകള്‍ കത്താത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിച്ച് വരുകയാണെന്നും ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം പറഞ്ഞു.
തെരുവ് വിളക്കുകളും നിരീക്ഷണക്യാമറകളും സ്ഥാപിച്ച് മാലിന്യംതള്ളല്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ക്ലബ് യോഗം ആവിശ്യപ്പെട്ടു. എന്‍.എം. നാസര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹീം ബേനൂര്‍, ഷാഹുല്‍ ഹമീദ്, സിദ്ധീക്ക്, ഹമീദ് പടുവടുക്ക, സത്താര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ : ഫഹദ് ഗ്യാലക്‌സി (പ്രസി) എന്‍ എം നാസര്‍ (വൈസ് പ്രസി) അബ്ദുല്‍ നാസര്‍ (സെക്ര) മഷ്ഹൂദ് അഹമ്മദ് (ജോ. സെക്ര) നവാസ് മാഹിനഗര്‍ (ട്രഷ.)

Keywords: vidhyanagar-street-light-problems

Post a Comment

0 Comments

Top Post Ad

Below Post Ad