Type Here to Get Search Results !

Bottom Ad

യാസ്‌ക് റഹ്മാനിയ നഗര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യമ്പിന് തുടക്കമായി.


റഹ്മാനിയ നഗര്‍:(www.evisionnews.in)യാസ്‌ക് റഹ്മാനിയ നഗര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യമ്പിന് തുടക്കമായി. ക്രിക്കറ്റ് ടീമിനെ ശക്തിപ്പെടുത്തുവാനും പുതുതലമുറയെ പരിശീലനം നല്‍കി മികച്ച കളിക്കാരാക്കുവാനും വേണ്ടിയാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന കോച്ചിംഗ് ക്യാമ്പ് യാസ്‌ക് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്നത്.പഴയകാല ക്രിക്കറ്റ് താരവും ഉപദേശക സമിതി അംഗവുമായ എ.എം അഷ്ഫാഖ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് എന്‍.എ റഹീം അധ്യക്ഷത വഹിച്ചു.
യാസ്‌ക് സീനിയര്‍ അംഗവും കോച്ചിംഗ് ക്യാമ്പ് കോര്‍ഡിനേറ്ററുമായ എന്‍.ഇ ഷിയാദ് , ഹാരിസ്, നവാസ്, അബ്ദുല്ല, പി.എം റഫീഖ് , ക്ലബ്ബ് ട്രഷറര്‍ ടി.എം ഹാരിസ് എന്നിവര്‍ പങ്കെടുത്തു. ക്ലബ്ബ് ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad