കാഞ്ഞങ്ങാട് (www.evisionnews.in) : ക്ലബ്ബ് കെട്ടിടം രണ്ട് യുവാക്കള്‍ തല്ലിതകര്‍ത്തു. വെള്ളിക്കോത്തെ അജാനൂര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വായനശാല കെട്ടിടമാണ് വ്യാഴാഴ്ച പുലര്‍ച്ചെ മദ്യലഹരിയിലായ രണ്ടുയുവാക്കള്‍ തല്ലിതകര്‍ത്തത്.
കെട്ടിടത്തിന്റെ മുന്‍വശത്തെ നാല് ജനല്‍ ഗ്ലാസുകളും പിന്‍വശത്തെ നാലുഗ്ലാസുകളും തല്ലിതകര്‍ത്തിട്ടുണ്ട്. ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാരുടെ നിയന്ത്രണത്തിലുള്ളതാണ് ക്ലബ്ബ്. പോലീസ് എത്തി അക്രമികളായ വെള്ളിക്കോത്തെ അമ്പുമാല ചെട്ടിയുടെ മകന്‍ ചന്ദ്രന്‍, പച്ചക്കറിക്കടയിലെ സെയില്‍സ്മാനായ രാമകൃഷ്ണന്‍ എന്നിവരെ പിടികൂടി. ക്ലബ്ബ് പ്രസിഡണ്ട് സി.നാരായണന്‍, സെക്രട്ടറി ജയന്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Bellikoth-club-

Post a Comment
0 Comments