Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് വീട് മഴയില്‍ തകര്‍ന്നു. മൂന്നംഗ കുടുംബം രക്ഷപ്പെട്ടു


മഞ്ചേശ്വരം    (www.evisionnews.in)   : മഞ്ചേശ്വരത്ത് ഓട് മേഞ്ഞ വീട് മഴയെത്തുടര്‍ന്ന് തകര്‍ന്ന് വീണു. കിടപ്പിലായ രോഗിയടങ്ങുന്ന മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ  മഞ്ചേശ്വരം മജല്‍ഗുഡ്ഡയിലാണ് സംഭവം. മഞ്ചപ്പശാലിയയുടെ വീടാണ് തകര്‍ന്നത്. മഞ്ചപ്പ അസുഖം മൂലം ഏറെക്കാലമായി കിടപ്പിലാണ്. ഭാര്യ പുഷ്പാവതിയും മകള്‍ പ്രതിജ്ഞയുമാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണത്. അകത്ത് കുടുങ്ങിയവരുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി മൂവരെയും പുറത്തെടുത്തത്. വീടിന്റെ മേല്‍ക്കൂര ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

Keywords: manjeshwr-house- 

Post a Comment

0 Comments

Top Post Ad

Below Post Ad