ചെറുവത്തൂര്‍ (www.enisionnews.in) : തെരുവ് നായയെ വെട്ടിക്കുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞ് യാത്രക്കാരനു ഗുരുതരം. പടന്ന പഞ്ചായത്ത് ഓഫീസിനടുത്താണ് അപകടം. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് തസീമി(30)നാണ് പരിക്കേറ്റത്. കൈകാലുകളുടെ എല്ലുകള്‍ പൊട്ടിയ തസീമിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാര്‍ബിള്‍ തൊഴിലാളിയായ തസീം ജോലി കഴിഞ്ഞ് കൂടെ ജോലിചെയ്യുന്ന മറ്റ് രണ്ട് പേര്‍ക്കൊപ്പം ബൈക്കില്‍ പടന്ന പഞ്ചായത്ത് ഓഫീസിന് സമീപത്തെ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റു. ഇവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: accident-chruvathur-

Post a Comment
0 Comments