Type Here to Get Search Results !

Bottom Ad

സ്ത്രീധനപീഡനം: യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്


കാഞ്ഞങ്ങാട്  (www.evisionnews.in)   : കൂടുതല്‍ സ്ത്രീധനവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിനും ഭര്‍തൃബന്ധുക്കള്‍ക്കുമെതിരെ ഹോസ്ദുര്‍ഗ് പോലീസ് സ്ത്രീധനപീഡനത്തിന് കേസെടുത്തു.
ബേക്കല്‍ പള്ളിപ്പുഴ തെക്കേക്കുണ്ട് ഷെരീഫിന്റെ മകള്‍ പി.ആബിദ(26)യുടെ പരാതിയില്‍ ഭര്‍ത്താവ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബീച്ച് മുബാറക്ക് മന്‍സിലിലെ എം.മുഹമ്മദ് ഷാഫി, മാതാവ് സൈനബ, പിതാവ് സൈനുദ്ദീന്‍, സഹോദരി സുബൈദ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2015 ജനുവരി 9 നാണ് ഇരുവരും ഗള്‍ഫിലെ റാസല്‍ഖൈമയില്‍ വിവാഹിതരായത്. വിവാഹസമയത്ത് നാല്‍പ്പത് പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു. തുടര്‍ന്ന് നാട്ടില്‍വന്ന് ഭര്‍തൃവീട്ടില്‍ താമസിച്ചുവന്ന ആബിദയെ ഭര്‍തൃവീട്ടുകാര്‍ കൃത്യമായി ആഹാരം പോലും നല്‍കാതെ പട്ടിണിക്കിട്ടു. ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ഇത് സഹിക്കാന്‍ കഴിയാതായതോടെ കഴിഞ്ഞ ദിവസം സ്വന്തം വീട്ടുകാരെ വിവരം ധരിപ്പിച്ചു. തുടര്‍ന്നാണ് പരാതി നല്‍കിയത്. 2007ല്‍ കുണിയയിലെ റാഷിദ് എന്നയാളുമായി നടന്ന വിവാഹത്തില്‍ ഏഴുവയസായ മകനുണ്ടെന്നും 2013 ല്‍ ഈ ബന്ധം പിരിഞ്ഞശേഷമാണ് മുഹമ്മദ്ഷാഫിയുമായി വിവാഹം നടത്തിയതെന്നും ആബിദയുടെ പരാതിയില്‍ പറയുന്നു.

Keywords: Court-order-news-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad